മുംബൈ: വിനിമയവിപണിയിൽ രൂപയ്ക്ക് വീണ്ടും തിരിച്ചടി. ബുധനാഴ്ച ഡോളറുമായുള്ള രൂപയുടെ മൂല്യം 91.74 എന്ന റെക്കോഡ് നിലവാരത്തിലേക്ക് ഇടിഞ്ഞു. വ്യാപാരത്തിനിടെ ഇതുവരെയുള്ളതിൽ രൂപയുടെ ഏറ്റവും താഴ്ന്നനിലവാരമാണിത്. പ്രാഥമികകണക്കുകൾപ്രകാരം ഡോളറൊന്നിന് 68 പൈസയുടെ നഷ്ടവുമായി 91.65 രൂപയിലാണ് ക്ലോസിങ്. ഇന്ത്യയിൽനിന്ന് വിദേശഫണ്ടുകൾ വലിയതോതിൽ പണം പിൻവലിച്ചുപോകുന്നതാണ് രൂപയെ കടുത്തസമ്മർദത്തിലാക്കുന്നത്. ലോഹ ഉത്പന്നങ്ങളുടെ ഇറക്കുമതിക്കാരിൽനിന്നുള്ള ഡോളറിന്റെ ആവശ്യം ഉയർന്നതും തിരിച്ചടിയായിട്ടുണ്ട്.
ഗ്രീൻലൻഡുമായി ബന്ധപ്പെട്ട് അമേരിക്കയും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും തമ്മിൽ ഉടലെടുത്തിട്ടുള്ള സംഘർഷവും തീരുവഭീഷണികളും ഇന്ത്യൻവിപണിയിൽനിന്ന് പിൻവാങ്ങാൻ വിദേശനിക്ഷേപക സ്ഥാപനങ്ങളെ പ്രേരിപ്പിക്കുന്നു. ഇത് വിനിമയവിപണിയിൽ രൂപയ്ക്കുമേൽ സമ്മർദംകൂട്ടുകയാണ്. ജനുവരിയിൽ ഇതുവരെ 33,000 കോടി രൂപയുടെ ഓഹരികൾ വിദേശനിക്ഷേപക സ്ഥാപനങ്ങൾ വിറ്റഴിച്ചിട്ടുണ്ടെന്നാണ് കണക്ക്. 2025-ൽ മൊത്തം 1,66,286 കോടിയുടെ ഓഹരികൾ ഇവർ വിറ്റഴിച്ചിരുന്നു.
ഡിസംബർ 16-ന് രേഖപ്പെടുത്തിയ 91.14 രൂപയായിരുന്നു ഇതുവരെ ഡോളറുമായുള്ള വിനിമയത്തിലെ രൂപയുടെ താഴ്ന്നനിലവാരം. ബുധനാഴ്ച രാവിലെ 91.05 എന്നനിലയിലാണ് രൂപ വ്യാപാരംതുടങ്ങിയത്. ഉടനിത് 91.19 നിലവാരത്തിലേക്കും ഉച്ചയ്ക്കുശേഷം 91.74 എന്ന നിലയിലേക്കും കൂപ്പുകുത്തുകയായിരുന്നു. ചൊവ്വാഴ്ച ഡോളറൊന്നിന് 90.97 രൂപ നിരക്കിലായിരുന്നു ക്ലോസിങ്. 2026-ൽ ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യത്തിൽ 1.98 ശതമാനം ഇടിവാണ് നേരിട്ടിട്ടുള്ളത്.
Content Highlights: The Indian Rupee has fallen to a new record low against the US Dollar. Find out the reasons behind the sharp decline and what it means for the economy.
Published: 22 Jan 2026, 07:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented