
കണ്ണൂർ: യാത്രക്കാരെ ‘വെള്ളം കുടിപ്പിച്ച്’ റെയിൽവേ നേടുന്നത് കോടികൾ. ദക്ഷിണ റെയിൽവേയിൽ മാത്രം കഴിഞ്ഞ മൂന്നുമാസം ‘റെയിൽനീർ’ വിറ്റത് 99 ലക്ഷം ബോട്ടിൽ. കിട്ടിയത് 14.85 കോടി രൂപ. റെയിൽവേസ്റ്റേഷനുകളിൽ ഒരു ലിറ്ററിന്റെ 59 ലക്ഷം ബോട്ടിലുകൾ വിറ്റു. ദക്ഷിണറെയിൽവേയിൽ ഓടുന്ന 630 തീവണ്ടികളിലായി ഒരു ലിറ്ററിന്റെ 40 ലക്ഷം കുപ്പിവെള്ളമാണ് വിറ്റത്. ഒരുലിറ്റർ റെയിൽനീരിന് 15 രൂപയാണ് വില. വന്ദേഭാരത്, ശതാബ്ദി വണ്ടികളിൽ ടിക്കറ്റ് നിരക്കിനൊപ്പം ഒരു ലിറ്റർ കുപ്പിവെള്ളത്തിന്റെ പണം റെയിൽവേ ഈടാക്കുന്നുണ്ട്.
തീവണ്ടികളിലും റെയിൽവേ സ്‌റ്റേഷനുകളിലും വിൽക്കാൻ 2003-ൽ ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐ.ആർ.സി.ടി.സി.) നിയന്ത്രണത്തിൽ വന്നതാണ് ‘റെയിൽനീർ’ എന്നപേരിലുള്ള കുപ്പിവെള്ളം.
റെയിൽനീരിനുവേണ്ടി ഇന്ത്യയിലെ 14 ബോട്ടിലിങ് പ്ലാന്റുകളിൽ ദിവസം 18.40 ലക്ഷം ബോട്ടിലുകൾ ഉത്പാദിപ്പിക്കുന്നു. കേരളത്തിലെ പാറശ്ശാല ഉൾപ്പെടെ ആറുപ്ലാന്റുകളുണ്ട്. ദക്ഷിണ റെയിൽവേയിൽ പലൂർ(ചെന്നൈ) പ്ലാന്റിൽ പ്രതിദിനം 1.80 ലക്ഷം ബോട്ടിൽ വെള്ളം ഉത്പാദിപ്പിക്കാം. പാറശ്ശാലയിൽ പ്രതിദിനം 72,000 ബോട്ടിൽ ആണ് ശേഷി. കേരളത്തിലെ രണ്ട് വന്ദേഭാരതുകളിൽ ഒരു ദിവസം 4500 ലധികം ബോട്ടിലുകൾ യാത്രക്കാർക്ക് നൽകുന്നുണ്ട്. വെള്ളം വിറ്റ് ദിവസം 65,000 രൂപ റെയിൽവേ നേടുന്നു.
വെള്ളത്തിന് തീവിലയാണ്
വെള്ളം വാങ്ങാൻ റെയിൽവേയും കോടികൾ നൽകുന്നുണ്ട്. തീവണ്ടികളിൽ വെള്ളം നിറയ്ക്കാൻ ഫില്ലിങ് സ്റ്റേഷനുകളിൽ കോടികളുടെ അധികച്ചെലവാണ് വരുന്നത്. ജലഅതോറിറ്റിയുടെ 2028 മാർ ച്ച് മുതലുള്ള പുതിയ നിരക്ക് പ്രകാരം ആയിരം ലിറ്ററിന് 14.10 രൂപയുടെ വർധനവന്നു. മംഗളൂരു മുതൽ നാഗർകോവിൽ വരെ പ്രധാന ഫില്ലിങ് സ്റ്റേഷനുകളിൽ ഭൂരിഭാഗം വണ്ടികളുടെ ടാങ്കിലും ജല അതോറിറ്റിയുടെ വെ ള്ളമാണ് നിറയ്ക്കുന്നത്. വണ്ടി പുറപ്പെടുന്നതും യാർഡിൽ വെക്കുന്നതുമായ കണ്ണൂർ, പാലക്കാട്, തിരുവനന്തപുരം, കൊച്ചുവേളി, എറണാകുളമടക്കം സ്റ്റേഷനുകളിൽ പ്രതിദിനം 7-10 ലക്ഷം ലിറ്റർ വെള്ളം ആവശ്യമുണ്ട്. ഇതിന് ഒരു വർഷം ശരാശരി 1.50 കോടി രൂപവരെ അടയ്ക്കുന്നു.
Content Highlights: Railways sold 99 lakh bottles of railneer in three months received Rs 14.85 crore
Published: 23 Apr 2024, 07:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented