ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി പ്ലാസ്മ തെറാപ്പി ചികിത്സയ്ക്ക് വിധേയനായ ആൾ രോഗമുക്തി നേടി. കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് 49 വയസ്സുകാരനായ രോഗി ഡല്‍ഹി സാകേതിലെ മാക്സ് ആശുപത്രിയില്‍ നിന്നും ഞായറാഴ്ച രാവിലെ ഡിസ്ചാര്‍ജ് ആയതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
ഏപ്രില്‍ നാലിനാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാളുടെ നില ഗുരുതരമായിരുന്നു. കടുത്ത ന്യുമോണിയയും ശ്വാസസംബന്ധിയായ പ്രശ്നങ്ങളും ഇയള്ക്കുണ്ടായിരുന്നു. ഏപ്രില്‍ 8 മുതല്‍ വെന്റിലേറ്ററിലായിരുന്നു. ആരോഗ്യസ്ഥിതിയില്‍ പുരോഗതി ഇല്ലാത്തതിനെ തുടര്‍ന്ന് വീട്ടുകാരുടെ അഭ്യര്‍ഥന പ്രകാരമാണ് പ്ലാസ്മ തെറാപ്പി പരീക്ഷിച്ചത്. പ്ലാസ്മ ദാതാവിനെ കുടുംബം തന്നെയാണ് കണ്ടെത്തിയത്. മൂന്നാഴ്ച മുന്‍പ് കോവിഡ് രോഗം ഭേദമായ ദാതാവിനെയാണ് തിരഞ്ഞെടുത്തത്.
പ്ലാസ്മ തെറാപ്പിയെ തുടര്‍ന്ന് രോഗിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു, നാല് ദിവസത്തിനുള്ളില്‍ വെന്റിലേറ്റര്‍ മാറി. തുടര്‍ന്ന് രണ്ട് ദിവസത്തിനുള്ളില്‍ കോവിഡ് പരിശോധനഫലം നെഗറ്റീവ് ആയതായി ആശുപത്രിയിലെ ഡോക്ടറായ ഡോ. ഒമേന്ദര് സിങ്. ഡോ. ദേവേന് ജുനേജ, ഡോ. സംഗീത പതക് എന്നിവര്‍ വ്യക്തമാക്കി.
Published: 26 Apr 2020, 06:01 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented