ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,948 പേർക്ക് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചു. 15,85,681 സാമ്പിളുകളാണ് പരിശോധിച്ചത്. 403 പേർ കോവിഡ് ബാധിച്ച് മരിച്ചു. 38,487 പേർ രോഗമുക്തരായി.
ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കോവിഡ് കേസുകളുടെ എണ്ണം 3,24,24,234 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 4,34,367 ആയി.
രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 3,53,398 ആയി കുറഞ്ഞിട്ടുണ്ട്. 152 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. രോഗമുക്തി നിരക്ക് 97.57 ശതമാനമായി ഉയര്‍ന്നു. 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന രോഗമുക്തി നിരക്കാണിത്. പുതിയ കണക്കുകള്‍ ആശ്വാസം പകരുന്നതാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
15,85,681 ടെസ്റ്റുകളാണ് രാജ്യത്തൊട്ടാകെ കഴിഞ്ഞ ദിവസം നടത്തിയത്. രോഗം ഭേദമായ ആളുകളുടെ എണ്ണം 3,16,36,469 ആയി ഉയര്‍ന്നു. 1.34 ശതമാനമാണ് മരണനിരക്ക്.
Content Highlights: India reports 30948 covid cases daily covid updates
Published: 22 Aug 2021, 10:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented