
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 19,078 പുതിയ കോവിഡ് കേസുകള്‍. 22, 926 പേരാണ് ഒറ്റ ദിവസത്തിനിടെ കോവിഡ് മുക്തരായത്.
ഒരു ദിവസത്തിനിടെ 224 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. 1,03,05,788 കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 2,50,183 പേര്‍ നിലവില്‍ കോവിഡ് ബാധിതരായി ചികിത്സയിലുള്ളവരാണ്. 99,06,387 പേരാണ് ഇതുവരെ കോവിഡ് മുക്തി നേടിയത്.</p> <div class="flourish-embed flourish-chart" data-src="visualisation/4058317"> <Script src="https://public.flourish.studio/resources/embed.js"> src="https://public.flourish.studio/resources/embed.js"
രാജ്യത്ത് ഇതുവരെ 1,49,218 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടത്. ലോകത്ത് യു.എസ്. കഴിഞ്ഞാല്‍ ഏറ്റവും അധികം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്.
ആകെയുള്ള മരണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്ക, ബ്രസീല്‍ എന്നിവിടങ്ങളാണ് ഏറ്റവും അധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റ് രാജ്യങ്ങള്‍.
content highlights: India reports 19,078 new COVID 19 cases
Published: 02 Jan 2021, 09:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented