ന്യൂഡൽഹി: ഇന്ത്യൻ വിപണിയിലെ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില സർക്കാർ നിരീക്ഷിച്ചുവരികയാണെന്നും, നിലവിലെ സാഹചര്യം ആശങ്കാജനകമല്ലെന്നും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. സ്വർണത്തിനും വെള്ളിക്കുമുണ്ടായ നിലവിൽ ആവശ്യകത ഉയർന്നത് 'സീസണൽ' ആണെന്നും അവർ കൂട്ടിച്ചേർത്തു. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ടർമാരുമായുള്ള ബജറ്റിന് ശേഷമുള്ള പതിവ് കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നിർമലാ സീതാരാമൻ. 'വിപണിയിലെത്തുന്ന മിക്ക സ്വർണ്ണവും ഇറക്കുമതി ചെയ്യുന്നതാണ്. നമ്മൾ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമാണ്. ആവശ്യകത നിറവേറ്റാൻ ഇത് പര്യാപ്തമല്ലാത്തതുകൊണ്ട് ചില നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സ്വർണ്ണത്തിന് നല്ല നിക്ഷേപ സാധ്യതയുണ്ട്. രാജ്യത്തെ ഉയർന്ന ആവശ്യം സീസണൽ ആണെന്ന് തോന്നുന്നു. ഞങ്ങൾ ഇത് നിരീക്ഷിക്കുന്നുണ്ട്, ഇത് ആശങ്കാജനകമായ അവസ്ഥയിൽ എത്തിയിട്ടില്ല' നിർമല പറഞ്ഞു.
റിസർവ്വ് ബാങ്കും ഈ സാഹചര്യം നിരീക്ഷിക്കുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു. 'ഇന്ന് മിക്ക രാജ്യങ്ങളും, പ്രത്യേകിച്ച് കേന്ദ്ര ബാങ്കുകൾ, സ്വർണ്ണവും വെള്ളിയും വാങ്ങുന്നുണ്ട്. കേന്ദ്ര ബാങ്കുകളുടെ വാങ്ങൽ കാരണമാണ് അന്താരാഷ്ട്ര വിപണിയിലെ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില വർധിച്ചും കുറഞ്ഞും വരുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.
അമേരിക്കയിലെ തീരുവ പ്രശ്‌നത്തെക്കുറിച്ചും ധനമന്ത്രി പ്രതികരിച്ചു. വാണിജ്യ, വ്യവസായ മന്ത്രാലയം സാഹചര്യം വിലയിരുത്തുകയാണ്. ഇതിനെക്കുറിച്ച് ഇപ്പോൾ അഭിപ്രായം പറയാനില്ലെന്നും അവർ കൂട്ടിച്ചേർത്തു.
Content Highlights: Indian Gold & Silver Prices: Finance Minister Assures Market Stability Amidst Rising Demand
Published: 23 Feb 2026, 05:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented