ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിനെതിരെ പോലീസും കേന്ദ്ര ഏജൻസികളും ഫയൽ ചെയ്ത കേസുകളുടെ സ്ഥിതിഗതി വിലയിരുത്തി ഇൻ്റലിജൻസ് ബ്യൂറോ (ഐബി) യോഗം. 2022 സെപ്റ്റംബർ മുതൽ ഫയൽ ചെയ്ത കേസുകളാണ് ഐബി വിളിച്ചു ചേർത്ത സ്റ്റാൻഡിങ് ഫോക്കസ് ഗ്രൂപ്പിൻ്റെയും (എസ്എഫ്ജി) പോലീസിൻ്റെയും എൻഐഎയുടെയും യോഗത്തിൽ വിലയിരുത്തിയത്.
ജയിലിൽ കഴിയുന്ന പിഎഫ്ഐ നേതാക്കളെ സന്ദർശിച്ചവരുടെ വിവരങ്ങൾ, ഒളിവിലുള്ളവരോ രാജ്യം വിട്ടുപോയവരോ ആയ നേതാക്കളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗം ചർച്ച ചെയ്തതായാണ് വിവരം.
കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കിടയിൽ എൻഐഎ പിഎഫ്ഐ നേതാക്കൾക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് തെളിവുകൾ ശേഖരിക്കുന്നതിനായി ബിഹാർ, യുപി, പഞ്ചാബ്, ഗോവ, തമിഴ്നാട്, കർണാടക, കേരള സംസ്ഥാനങ്ങളിൽ പരിശോധനകൾ നടത്തുകയും ചെയ്തിരുന്നു.
Content Highlights: IB meeting evaluate cases against Popular Front
Published: 04 Aug 2024, 11:16 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented