ന്യൂഡല്‍ഹി: അപ്പാച്ചെ ഹെലികോപ്റ്ററിൽ പറന്ന് വ്യോമസേനാ മേധാവി ആര്‍.കെ.എസ് ഭദൗരിയ. രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലെ വ്യോമ താവളങ്ങളില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു അദ്ദേഹം. വെസ്‌റ്റേണ്‍ എയര്‍ കമാന്‍ഡിന് കീഴിലുള്ള വ്യോമതാവളങ്ങളില്‍ നവംബന്‍ 17, 18 തീയതികളില്‍ സന്ദര്‍ശനം നടത്തിയ എയര്‍ ചീഫ് മാര്‍ഷല്‍ സൈനികരുമായി ആശയവിനിമയവും നടത്തി. 

To advertise here,

യു.എസില്‍നിന്ന് ഇന്ത്യ വാങ്ങിയ 22 അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ അവസാനത്തെ ബാച്ച് ജൂലൈ 10ന് ഇന്ത്യക്ക് കൈമാറിയിരുന്നു. ഡല്‍ഹിക്കടുത്തുള്ള ഹിന്‍ഡണ്‍ വ്യോമതാവളത്തില്‍വെച്ചാണ് അവസാനത്തെ അഞ്ച് ഹെലികോപ്റ്ററുകള്‍ വ്യോമസേനയ്ക്കു കൈമാറിയത്. അമേരിക്കന്‍ പ്രതിരോധ കമ്പനിയായ ബോയിങ്ങില്‍ നിന്നാണ് ഇന്ത്യ ഹെലികോപ്റ്ററുകള്‍ വാങ്ങിയത്. 

ലോകത്തിലേറ്റവും മികച്ചവെയെന്നാണ് അപ്പാച്ചെ എ.എച്ച്-64ഇ ഹെലികോപ്റ്ററുകള്‍ വിലയിരുത്തുന്നത്. അമേരിക്കന്‍ സൈന്യം ഉള്‍പ്പെടെ വിവിധ രാജ്യങ്ങളുടെ സൈന്യത്തിന്റെ ഭാഗമാണ് ഇവ. നിലവില്‍, കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണരേഖയില്‍ (എല്‍.എ.സി.) അപ്പാച്ചെ ഹെലികോപ്റ്ററുകൾ വിന്യസിച്ചിട്ടുണ്ട്.

Content Highlights: IAF Chief RKS Bhadauria undertakes sortie in Apache attack helicopter at Western Air Command airbases