ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് ശക്തമായ മഴയെ തുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ടിൽ അകപ്പെട്ട് രണ്ടുമരണം. ഡൽഹിയിലെ ഗാസിപൂരിലാണ് സംഭവം. 22 കാരിയായ സ്ത്രീയും ഒരു കുട്ടിയുമാണ് മരിച്ചത്.
മഴയെ തുടർന്ന് റോഡുകളിലടക്കം വെള്ളം കയറി ഗതാഗതം തടസ്സപ്പെടുകയും ജനജീവിതം ദുസ്സഹമാകുകയും ചെയ്തു. നഗരത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ മന്ത്രി അതിഷി അവധി പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസം ഡൽഹിയിൽ സിവില്‍ സര്‍വീസ് കോച്ചിങ് കേന്ദ്രത്തിന്റെ ബേസ്മെന്റില്‍ വെള്ളം കയറി മൂന്നു വിദ്യാർഥികൾ മരിച്ചിരുന്നു.
Content Highlights: Heavy Rain at delhi 2 Dead Schools Shut
Published: 01 Aug 2024, 10:21 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented