ബെംഗളൂരു: രാജ്യത്ത് തിരിച്ചെത്തി അന്വേഷണത്തോട് സഹകരിക്കണമെന്ന് പ്രജ്ജ്വൽ രേവണ്ണയോട് പരസ്യാഭ്യർഥനയുമായി ജെ.ഡി.എസ്. അധ്യക്ഷനും കർണാടക മുൻ മുഖ്യന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി. കുടുംബത്തിന്റെ അന്തസ് ഉയർത്തിപ്പിടിക്കാൻ പ്രജ്വൽ രേവണ്ണ പ്രത്യേകാന്വേഷണ സംഘത്തിന് മുൻപാകെ ഹാജരാകണമെന്ന് കുമാരസ്വാമി അഭ്യർഥിച്ചു.
കുടുംബത്തിന്റെ അന്തസും പ്രശസ്തിയും സംരക്ഷിക്കാൻ പ്രജ്വൽ രേവണ്ണ പ്രത്യേകാന്വേഷണ സംഘത്തിന് മുൻപാകെ ഹാജരാകേണ്ടത് നിർണായകമാണെന്നും എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. ബെംഗളൂരുവിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ അഭ്യർഥന.
ഏതെങ്കിലും തരത്തിൽ പ്രജ്ജ്വൽ രേവണ്ണയ്ക്ക് മുത്തശ്ശൻ എച്ച്.ഡി. ദേവഗൗഡയോടും പാർട്ടി പ്രവർത്തകരോടും ആദരവുണ്ടെങ്കിൽ എത്രയും പെട്ടെന്ന് തിരിച്ചെത്തി അന്വേഷണവുമായി സഹകരിക്കണം- കുമാരസ്വാമി പറഞ്ഞു.
വിഷയം അറിഞ്ഞതിന് പിന്നാലെ എച്ച്.ഡി. ദേവഗൗഡ അസ്വസ്ഥനായിരുന്നുവെന്നും രാജ്യസഭയിൽ നിന്ന് രാജിവെക്കാൻ ഒരുങ്ങിയെന്നും പറഞ്ഞ കുമാരസ്വാമി തങ്ങൾ എല്ലാവരും ചേർന്ന് അദ്ദേഹത്തെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തുകയായിരുന്നുവെന്നും കൂട്ടിച്ചേർത്തു.
നൂറുകണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്നാണ് 33-കാരനായ പ്രജ്ജ്വല്‍ രേവണ്ണയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണം. പീഡനത്തിന് ഇരയാക്കപ്പെട്ട സ്ത്രീകളുടെ ദൃശ്യങ്ങള്‍ കര്‍ണാടകയില്‍ പ്രചരിച്ചിരുന്നു. ചില സ്ത്രീകള്‍ പരാതി നല്‍കിയതോടെ ഏപ്രില്‍ 27-നാണ് ഇയാള്‍ വിദേശത്തേക്ക് കടന്നത്. ഹാസന്‍ മണ്ഡലത്തിലെ ബി.ജെ.പി-ജെ.ഡി (എസ്) സഖ്യത്തിന്റെ സ്ഥാനാര്‍ഥിയാണ് പ്രജ്ജ്വല്‍ രേവണ്ണ.
Content Highlights: HD Kumaraswamy urges Prajwal Revanna to return to India
Published: 21 May 2024, 03:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented