ന്യൂഡല്‍ഹി: തൊഴില്‍ സ്ഥലങ്ങളിലെ ലൈംഗിക പീഡനം അതീവ ഗൗരവത്തോടെ കാണണമെന്ന് സുപ്രീം കോടതി. പീഡനം നടത്തിയ വ്യക്തി ശിക്ഷിക്കപ്പെടാതെ പോകുന്നത് അതിജീവിതയെ അപമാനിക്കുന്നതിന് തുല്യമാണെന്നും കോടതി ചൂണ്ടികാട്ടി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചിന്റെതാണ് സുപ്രധാന നിരീക്ഷണം. ഉത്തര്‍പ്രദേശില്‍ നിന്നുമുള്ള ഒരു കേസില്‍ ഹൈക്കോടതി ആരോപണവിധേയനായ വ്യക്തിയെ കുറ്റവിമുക്തനാക്കിയ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവേയാണ് ഇത്തരത്തിലൊരു സുപ്രധാന നിരീക്ഷണം ഉണ്ടായത്. തൊഴില്‍ സ്ഥലങ്ങളിലെ ലൈംഗിക അതിക്രമങ്ങള്‍ വളരെ ഗൗരവത്തില്‍ കണക്കിലെടുക്കേണ്ടതാണെന്നും എല്ലാ കോടതികളും ഈ കാര്യം ശ്രദ്ധിക്കേണ്ടതാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.
 

To advertise here,