
ലുധിയാന: പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ച് പഞ്ചാബിലെ വ്യവസായികള്‍. ഭാരതീയ കിസാന്‍ യൂണിയന് (ചാദുനി) നേതാവ് ഗുര്‍ണാം സിങ് ചാദുനിയെ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായും പ്രഖ്യാപിച്ചു. ഭാരതീയ ആര്‍തിക് പാര്‍ട്ടി എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്.
ട്രേഡേഴ്സ് അസോസിയേഷന് നേതാവ് തരുണ്‍ ഭവയെ പാര്‍ട്ടിയുടെ സ്ഥാപക ദേശീയ പ്രസിഡന്റായും പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നതാവും പുതിയ പാര്‍ട്ടി. നിയമസഭയിലേക്കുള്ള 117 സീറ്റുകളിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് ചാദുനി ലുധിയാനയില്‍ പറഞ്ഞു. കര്‍ഷകരേയും വ്യാപാരികളേയും തൊഴിലാളികളേയും കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് അവഗണിക്കുകയാണെന്നും ഇവര്‍ക്കുവേണ്ടിയാണ് പുതിയ പാര്‍ട്ടി പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
പഞ്ചാബില്‍ നിന്നുള്ള കര്‍ഷക സംഘടനകള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ഗുര്‍ണാം സിങ് നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് സംയുക്ത കര്‍ഷക മോര്‍ച്ചയില്‍ നിന്നും ഏഴ് ദിവസത്തേക്ക് ചാദുനിയെ സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു. സമരം കേന്ദ്രത്തിന്റെ കര്‍ഷക നയങ്ങള്‍ക്കെതിരെയാണെന്നും രാഷ്ട്രീയം തങ്ങളുടെ വിഷയമല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
content highlights: gurnam singh chaduni to contest in panjab assembly election 2022
Published: 10 Aug 2021, 05:30 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented