ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിക്ക് കോവിഡ് സ്ഥിരീകരിച്ചു. വഡോദരയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ സ്റ്റേജില്‍ ബോധരഹിതനായതിന് ശേഷം നടത്തിയ പരിശോധനയിലാണ് രൂപാണിക്ക് കോവിഡ് സ്ഥിരീകരിച്ചത്. അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് നേരിയ രോഗ ലക്ഷണങ്ങളുണ്ട്.

To advertise here,

വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രചരണത്തിനായി സംഘടിപ്പിച്ച റാലിക്കിടെ ഇന്നലെ വൈകീട്ടാണ് രൂപാണി വേദിയില്‍ ബോധരഹിതനായത്. അവിടെ വച്ച് പ്രാഥമിക ശുശ്രൂകള്‍ക്ക് ശേഷം അദ്ദേഹത്തെ ഹെലികോപ്റ്ററില്‍ അഹമ്മദാബാദിലേക്ക് കൊണ്ടുപോയിരുന്നു. 

അഹമ്മദാബാദ് യു.എന്‍.മെഹ്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ച രൂപാണിയെ ഞായറാഴ്ച രാത്രിയോടെയാണ് കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയത്. പരിശോധന ഫലം പോസ്റ്റീവാണെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കി. മറ്റു പ്രശ്‌നങ്ങളില്ലെന്നും സി.ടി.സ്‌കാനും ഇസിജിയും സാധാരണനിലയിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Content Highlights: Gujarat Chief Minister Vijay Rupani Tests Covid+ve Hours After He Fainted On Stage