കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ജൽപായ്ഗുഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒമ്പത് പേർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. 41 പേർക്ക് പരിക്കുണ്ട്. തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെ ചരക്കു തീവണ്ടിയും കാഞ്ചന്‍ജംഗ എക്സ്പ്രസും കൂട്ടിയിടിച്ചായിരുന്നു അപകടം. അതേസമയം, അപകടത്തിൽ 15 പേർക്ക് ജീവൻ നഷ്ടമായതായി ബംഗാളിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.
അപകടത്തിൽ ചരക്കുതീവണ്ടിയുടെ ലോക്കോ പാലറ്റും കാഞ്ചന്‍ജംഗ എക്സ്പ്രസിലെ ഗാർഡും ഉൾപ്പെടെ ഒമ്പത് പേർ മരിച്ചതായാണ് റെയിൽവേ പുറത്തുവിട്ട കണക്ക്. ത്രിപുരയിലെ അഗർത്തലയിൽനിന്ന് പശ്ചിമ ബംഗാളിലെ സെൽഡയിലേക്ക് സർവീസ് നടത്തുന്ന 13174 കാഞ്ചന്‍ജംഗ എക്സ്പ്രസിലേക്ക് ചരക്കുതീവണ്ടി ഇടിക്കുകയായിരുന്നു. ചരക്കു തീവണ്ടി സിഗ്നൽ മറികടന്ന് പാസഞ്ചർ ട്രെയിനിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ന്യൂ ജൽപായ്ഗുഡി സ്റ്റേഷനിൽനിന്ന് യാത്രയാരംഭിച്ച എക്സ്പ്രസ് സിലിഗുരിക്ക് സമീപം രംഗപാണി സ്റ്റേഷനടുത്തുവെച്ചാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ പാസഞ്ചർ ട്രെയിനിന്റെ മൂന്ന് കോച്ചുകൾ പാളംതെറ്റി. ദേശീയ ദുരന്തനിവാരണ സേന, പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് എന്നിവർ അപകടസ്ഥലം സന്ദർശിച്ചു.

Content Highlights: Goods train rams into Kanchenjunga Express train in Darjeeling district in West Bengal
Published: 17 Jun 2024, 10:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented