ന്യൂഡല്‍ഹി: 2024 ലെ സൈനിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. നാല് മലയാളികൾ ഉൾപ്പെടെ 22 സൈനികർ പരം വിശിഷ്ട സേവാ മെഡലിന് അർഹരായി. ആറ് സൈനികർക്ക് കീർത്തി ചക്ര. മൂന്ന് പേർക്ക് മരണാനന്തരബഹുമതിയായാണ് കീർത്തി ചക്ര സമ്മാനിക്കുന്നത്. നാല് സൈനികർ ഉത്തം യുദ്ധ് സേവാ മെഡൽ അര്‍ഹത നേടി. 8 പേർക്ക് ശൗര്യ ചക്രയും 53 പേർക്ക് സേനാ മെഡലും 80 പേർക്ക് വിശിഷ്ട സേവാ മെഡലും ലഭിച്ചു.
മലയാളികളായ ലെഫ്റ്റനന്റ് ജനറൽമാരായ പി ഗോപാലകൃഷ്ണ മേനോൻ, അജിത് നീലകണ്ഠൻ, മാധവൻ ഉണ്ണികൃഷ്ണൻ നായർ, ജോൺസൻ പി മാത്യു എന്നിവർക്കാണ് പരമ വിശിഷ്ട സേവാ മെഡൽ. ലെഫ്റ്റനന്റ് ജനറൽ എസ് ഹരിമോഹൻ അയ്യർക്ക് അതിവിശിഷ്ട സേവാ മെഡലും മേജർ ജനറൽ വിനോദ് ടോം മാത്യു, എയർ വൈസ് മാർഷൽ ഫിലിപ്പ് തോമസ് എന്നിവർക്കും അതി വിശിഷ്ട സേവാ മെഡലും കേണൽ അരുൺ ടോം സെബാസ്ററ്യനും ജോൺ ഡാനിയേലിനും യുദ്ധ സേവാ മെഡലും ലഭിച്ചു.
Content Highlights: Gallantry and distinguished service award 2024
Published: 25 Jan 2024, 08:10 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented