
ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന്റെ ഗ്രീന്‍ എനര്‍ജിക്കെതിരേ അമേരിക്കയില്‍ നടപടി തുടങ്ങിയതിന് പിന്നാലെ നിക്ഷേപത്തില്‍നിന്ന് പിന്‍മാറി കൂടുതല്‍ കമ്പനികള്‍. രാജ്യത്തിന്റെ പ്രധാന വിമാനത്താവളത്തിന്റെ വികസനത്തിനായി അദാനി ഗ്രൂപ്പുമായുണ്ടാക്കിയ കരാറുകള്‍ നേരത്തെ കെനിയ റദ്ദാക്കിയതിന് പിന്നാലെ ഗ്രീന്‍ എനര്‍ജിയുമായുള്ള നിക്ഷേപത്തില്‍നിന്ന് ഫ്രാന്‍സിന്റെ ടോട്ടല്‍ എനര്‍ജീസും പിന്‍മാറി. ഗ്രീന്‍ എനര്‍ജിയില്‍ 19.75 ശതമാനം ഓഹരിയാണ് ടോട്ടര്‍ എനര്‍ജീസിനുണ്ടായിരുന്നത്. ഇതിന് പുറമെ കൂടുതല്‍ നിക്ഷേപങ്ങള്‍ ഉണ്ടാവില്ലെന്നും ബന്ധപ്പെട്ടവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്.
സൗരോര്‍ജ കരാറുകള്‍ ഉറപ്പാക്കാന്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് കോടിക്കണക്കിന് ഡോളര്‍ കൈക്കൂലി നല്‍കുകയോ വാഗ്ദാനം നല്‍കുകയോ ചെയ്‌തെന്നും ഇതേ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തി യു.എസ് നിക്ഷേപകരേയും ആഗോള ധനകാര്യ സ്ഥാപനങ്ങളേയും വഞ്ചിച്ചുവെന്നുമായിരുന്നു ഗ്രീന്‍ എനര്‍ജിക്കെതിരേയുള്ള കേസ്.
അമേരിക്കയില്‍ നടപടി നേരിടുന്നത് സംബന്ധിച്ച വിവരങ്ങള്‍ തങ്ങളെ അറിയിച്ചില്ലെന്നും നിക്ഷേപത്തില്‍നിന്ന് പിന്‍മാറിയ ടോട്ടല്‍ എനര്‍ജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അദാനി ഗ്രൂപ്പിന്റെ വിവിധ കമ്പനികളിലായി അമ്പത് ശതമാനത്തോളം നിക്ഷേപമുള്ളവരാണ് ടോട്ടല്‍ എനര്‍ജി.
Content Highlights: Frances Total Energies pauses investments in Adani group
Published: 25 Nov 2024, 06:35 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented