ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് (79) അന്തരിച്ചു. ദീര്‍ഘനാളത്തെ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം.
2018-ഓഗസ്റ്റ് മുതല്‍ 2019 ഒക്ടോബര്‍ വരെ ജമ്മു കശ്മീരിന്റെ അവസാന ഗവര്‍ണറായി മാലിക് സേവനമനുഷ്ഠിച്ചു. 2019 ഓഗസ്റ്റ് 5-ന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തുകളയുകയും ചെയ്തത് അദ്ദേഹം ഗവര്‍ണറായിരിക്കുമ്പോഴാണ്. അതിന്റെ ആറാം വാര്‍ഷികമാണ് ഇന്ന്.
പിന്നീട് സത്യപാല്‍ മാലിക് ഗോവ ഗവര്‍ണറായി നിയമിതനാകുകയും തുടര്‍ന്ന് 2022 ഒക്ടോബര്‍ വരെ മേഘാലയ ഗവര്‍ണറായി സേവനമനുഷ്ഠിക്കുകയും ചെയ്തു.
1970-കളില്‍ സോഷ്യലിസ്റ്റ് ആശയങ്ങളിലൂടെയാണ് മാലികിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1974-ല്‍ ഭാരതീയ ക്രാന്തി ദള്‍ ടിക്കറ്റില്‍ ബാഗ്പത്തിനെ പ്രതിനിധീകരിച്ച് അദ്ദേഹം ഉത്തര്‍പ്രദേശ് നിയമസഭയില്‍ അംഗമായി.
പിന്നീട് ലോക്ദളിന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും 1980 മുതല്‍ 1989 വരെ ഉത്തര്‍പ്രദേശില്‍ നിന്ന് രാജ്യസഭാംഗമായിത്തീരുകയും ചെയ്തു.
2004-ല്‍ ബിജെപിയില്‍ ചേരുന്നതിന് മുന്‍പ് കോണ്‍ഗ്രസ്, ജനതാദള്‍ എന്നിവയുള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
Content Highlights: Satyapal Malik, former J&K governor, passes away at 79
Published: 05 Aug 2025, 01:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented