ന്യൂഡല്‍ഹി: ഫെബ്രുവരി 16-ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകള്‍. കാര്‍ഷിക വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കുന്ന നിയമം നടപ്പാക്കാത്തതടക്കം വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബന്ദ് നടത്തുന്നതെന്ന് ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. കര്‍ഷക സംഘടനകളെ കൂടാതെ വ്യാപാരികളുടെയും വാഹന ഉടമകളുടെയും പിന്തുണ തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംയുക്ത കിസാന്‍ മോര്‍ച്ച അടക്കം നിരവധി കര്‍ഷക സംഘടനകള്‍ സമരത്തിന്റെ ഭാഗമാകുമെന്ന് ടിക്കായത്ത് അവകാശപ്പെട്ടു. കർഷക സമരം മാത്രമായി ബന്ദ് ഒതുങ്ങില്ല. ബന്ദിന്റെ ഭാഗമായി കര്‍ഷകര്‍ കൃഷിയിടങ്ങളില്‍ പോകാതെ ജോലി ബഹിഷ്കരിക്കും. അന്നേ ദിവസം ജനങ്ങൾ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.
നേരത്തെ, അമാവാസി ദിനത്തിൽ കർഷകർ ജോലിക്കിറങ്ങിയിരുന്നില്ല. സമാനമായ രീതിയിൽ ഫെബ്രുവരി 16 കർഷകരുടെ മാത്രം അമാവാസിയായിരിക്കും. അന്ന് ജോലി ബഹിഷ്കരിച്ചുകൊണ്ട് കർഷകർ ബന്ദിന് പിന്തുണ പ്രഖ്യാപിക്കുന്നതുവഴി രാജ്യത്തിന് വലിയ സന്ദേശം നൽകണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.
Content Highlights: Farmer groups to observe 'Bharat Bandh' on Feb 16
Published: 24 Jan 2024, 04:54 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented