
വിജയവാഡ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായുഡു വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേർന്നു. വ്യാഴാഴ്ച ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ സാന്നിധ്യത്തിൽ വിജയവാഡയിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ വച്ചായിരുന്നു പാർട്ടി പ്രവേശനം. മുഖ്യമന്ത്രിക്കൊപ്പം ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി നാരായണ സ്വാമിയും എംപി പെഡ്ഡിറെഡ്ഡി മിഥുൻ റെഡ്ഡിയും റായുഡുവിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
"പ്രശസ്ത ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായുഡു മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ സാന്നിധ്യത്തിൽ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. ഉപമുഖ്യമന്ത്രി നാരായണ സ്വാമിയും എംപി പെഡ്ഡിറെഡ്ഡി മിഥുൻ റെഡ്ഡിയും ചടങ്ങിൽ പങ്കെടുത്തു," വൈഎസ്ആർസിപി ട്വീറ്റ് ചെയ്തു.
അമ്പാട്ടി റായുഡു ആഭ്യന്തര ക്രിക്കറ്റിൽ ആന്ധ്രാപ്രദേശിനെയും ഹൈദരാബാദിനെയും പ്രതിനിധീകരിച്ച് പാഡണിഞ്ഞിട്ടുണ്ട്. 2023 ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണിന് ശേഷം എല്ലാത്തരം ക്രിക്കറ്റിൽ നിന്നും റായുഡു വിരമിച്ചിരുന്നു.
Content Highlights: Ex-Indian cricketer Ambati Rayudu joins YSRCP
Published: 28 Dec 2023, 06:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented