ശ്രീനഗര്‍: പുല്‍വാമയിലെ പരിഗാമില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പരിഗാമി മേഖലയില്‍ ഒരു സംഘം ഭീകരവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരം സുരക്ഷാ സേനയ്ക്ക് ലഭിച്ചത്. ഇതോടെ ജമ്മുകശ്മീര്‍ പോലീസും സൈനികരും ചേര്‍ന്ന് ഈ ഭാഗത്തേക്ക് നീങ്ങുകയായിരുന്നു. തുടര്‍ന്ന് ഏറ്റുമുട്ടല്‍ ആരംഭിച്ചു.

To advertise here,

ഭീകരരെ തുരത്തുന്നതിനായി പരിഗാമിയില്‍ പോലീസും സുരക്ഷാ സേനയും ചേര്‍ന്ന് ഏറ്റുമുട്ടലിന് തുടക്കം കുറിച്ചതായി കശ്മീര്‍ സോണ്‍ പോലീസ് ട്വീറ്റ് ചെയ്തു. 

പരിഗാമിയില്‍ ഭീകരരുടെ സാന്നിധ്യമുള്ളതായി വിവരം ലഭിച്ചതോടെ പോലീസും സൈന്യവും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ വെടിവയ്പ്പുണ്ടായി. ഇതോടെ തിരച്ചില്‍ ശക്തമാക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ മൂന്ന് മണിക്കൂറിലേറെ നീണ്ടുനിന്നു.