
മുംബൈ: പൂര്‍ണമായും മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ നിര്‍മിച്ച മുംബൈ മെട്രോ-3 അഥവാ അക്വാ ലൈന്‍ തിങ്കളാഴ്ച ഓട്ടം തുടങ്ങി. അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ചിട്ടുള്ള ഈ ട്രെയിനുകളില്‍ ലോകോത്തര നിലവാരത്തിലുള്ള സാങ്കേതിക വിദ്യകളാണ് ഉപയോഗിച്ചിട്ടുള്ളത്. ഡ്രൈവറില്ലാതെ ഓടുന്ന ഈ തീവണ്ടികളില്‍ ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്ററുമായി നേരിട്ട് ബന്ധപ്പെടാനുള്ള ബൈഡൈറെക്ഷണല്‍ വീഡിയോ കമ്യൂണിക്കേഷന്‍ സിസ്റ്റവും (OCC) ഉണ്ട്.
കമ്യൂണിക്കേഷന്‍-ബേസ്ഡ് ട്രെയിന്‍ കണ്‍ട്രോള്‍ (CBTC) എന്ന ഏറ്റവും നൂതനമായ മാര്‍ഗം ഉപയോഗിച്ചാണ് ഡ്രൈവറില്ലാ ട്രെയിനുകള്‍ ഓടിച്ചിരിക്കുന്നത്. അര്‍ബലിസ് ഫോര്‍വേഡ് (Urbalis Forward) എന്നാണ് ഇത് അറിയപ്പെടുന്നത്. സ്വയം നിയന്ത്രിക്കുന്ന ഈ ട്രെയിനില്‍ ഓട്ടോമാറ്റിക് സിഗ്നല്‍ സിസ്റ്റവും മേല്‍നോട്ട സംവിധാനവും ഉണ്ട്. മെട്രോ-3-നായി ഭാരം കുറഞ്ഞ 31 ആധുനിക ട്രെയിനുകളാണ് മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ നിര്‍മിച്ചിരിക്കുന്നത്.
2500 യാത്രക്കാരെ ഉള്‍ക്കൊള്ളാവുന്ന തരത്തില്‍ എട്ട് കാറുകളാണ് (കോച്ചുകള്‍) ഓരോ ട്രെയിനിലുമുള്ളത്. ഈ ട്രെയിനിന്റെ ഉന്നതനിലവാരത്തിലുള്ള കോച്ചുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് കര്‍ണാടകയിലെ ബംഗളൂരുവിലുള്ള അല്‍സ്റ്റോംസ് എന്‍ജിനീയറിങ് സെന്ററിലും, നിര്‍മിച്ചിരിക്കുന്നത് ആന്ധ്രാപ്രദേശിലെ ശ്രീസിറ്റിയിലുമാണ്. നമ്മുടെ സിറ്റികളില്‍ നിര്‍മിക്കുന്ന വസ്തുക്കള്‍ ലോകനിലവാരത്തിലുള്ളതാണ് എന്നതിന്റെ തെളിവാണ് ഈ ട്രെയിനുകള്‍.
Content Highlights: driverless mumbai metro-3 make in india product
Published: 07 Oct 2024, 03:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented