റാഞ്ചി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വധിക്കാൻ തിഹാർ ജയിലിൽ ശ്രമം നടക്കുന്നുവെന്ന ആം ആദ്മി പാർട്ടി (എ.എ.പി.) ആരോപണം ആവർത്തിച്ച് ഭാര്യ സുനിതാ കെജ്രിവാളും. കെജ്രിവാളിന് ഇൻസുലിൻ നൽകാതെ തിഹാർ ജയിൽ അധികൃതർ വധിക്കാൻ ശ്രമിക്കുന്നുവെന്ന് അവർ ആരോപിച്ചു. റാഞ്ചിയിലെ ഇന്ത്യ സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു സുനിതാ കെജ്രിവാൾ.
കെജ്രിവാളിന്റെ ഭക്ഷണം പോലും നിരീക്ഷിക്കപ്പെടുന്നു. അദ്ദേഹം ഒരു പ്രമേഹരോഗിയാണ്. കഴിഞ്ഞ 12 വർഷമായി അദ്ദേഹത്തിന് ദിവസം 50 യൂണിറ്റ് ഇൻസുലിൻ ആവശ്യമാണ്. എന്നാൽ, ജയിലിൽ അദ്ദേഹത്തിന് ഇൻസുലിൻ ലഭ്യമാകുന്നില്ല. ഡൽഹി മുഖ്യമന്ത്രിയെ വധിക്കാൻ അവർ ആഗ്രഹിക്കുന്നു. കെജ്രിവാളിന്റെ ചിന്തകൾ തിരിച്ചറിയാൻ അവർക്ക് സാധിക്കുന്നില്ല.
കെജ്രിവാളിന്റെ കുറ്റം തെളിയിക്കാതെ ജയിലിലടച്ചത് ഏകാധിപത്യമാണ്. എന്ത് തെറ്റാണ് അദ്ദേഹം ചെയ്തത്. മികച്ച വിദ്യാഭ്യാസവും ആരോഗ്യ സൗകര്യങ്ങളും നൽകിയതാണോ അദ്ദേഹം ചെയ്ത തെറ്റ്. രാജ്യസ്നേഹം അദ്ദേഹത്തിന്റെ രക്തത്തിലുണ്ട്. രാജ്യത്തെ സേവിക്കാൻ മാത്രമാണ് കെജ്രിവാൾ ആഗ്രഹിക്കുന്നത്.
ഒരു ഐ.ഐ.ടി.യിൽനിന്ന് പഠിച്ചിറങ്ങിയ വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തിന് വിദേശത്തേക്ക് പോകാമായിരുന്നു. എന്നാൽ, അദ്ദേഹം രാജ്യസ്നേഹത്തിന് മുൻഗണന നൽകുന്നതിനാൽ ഇന്ത്യയിൽ തുടർന്നു. ഐ.ആർ.എസ് ആയിരിക്കെ പൊതുസേവനം ചെയ്യാൻ അദ്ദേഹം അവധിയെടുത്തു. ജനങ്ങൾക്ക് വേണ്ടി കെജ്രിവാൾ തന്റെ ജീവൻ പണയപ്പെടുത്തിയെന്നും അവർ കൂട്ടിച്ചേർത്തു.
Content Highlights: Dictatorship, plot to kill Arvind Kejriwal says Sunita Kejriwal
Published: 21 Apr 2024, 06:36 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented