മുംബൈ:അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാൻ എയർ ഇന്ത്യയോട് നിർദേശിച്ച് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ) . ഡിവിഷണല്‍ വൈസ് പ്രസിഡന്റ് ഉൾപ്പെടെ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരെ ഉടൻ തന്നെ ജോലിയിൽ നിന്ന് മാറ്റിനിർത്താനാണ് നിർദേശം.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇവര്‍ക്കെതിരെയുള്ള ആഭ്യന്തര നടപടികള്‍ വേഗത്തിലാക്കാനും ഉത്തരവില്‍ പറയുന്നുണ്ട്. പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും ഇക്കാലയളവിൽ കമ്പനിയുടെ ചീഫ് ഓപ്പറേഷന് ഓഫീസര്‍ കാര്യങ്ങള്‍ നേരിട്ട് കൈകാര്യം ചെയ്യുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
ജീവനക്കാരുടെ വിശ്രമം, ലൈസന്‍സിങ് എന്നിവയുമായി ബന്ധപ്പെട്ട് നിരന്തരമായി ഗുരുതരമായ പ്രശ്നങ്ങള്‍ എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട് പുറത്ത് വന്നിരുന്നു. ഇത്തരം പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടികള്‍ എടുക്കാത്തത് ആശങ്ക ഉണ്ടാക്കുന്നതാണ്. ഭാവിയില്‍ ഇത്തരം വീഴ്ചകള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ എടുക്കുന്നതായിരിക്കും എന്നും എയര്‍ ഇന്ത്യയോട് ഡി.ജി.സി.എ പറഞ്ഞു.
Content Highlights: DGCA orders removal of 3 Air India officials involved in staff recruitment following the Ahmedabad a
Published: 21 Jun 2025, 03:02 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented