ന്യൂഡൽഹി: പാർലമെന്റിന്റെ അടുത്തയാഴ്ച ചേരുന്ന പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കപ്പെടുമെന്ന് കരുതുന്ന മണ്ഡല പുനർനിർണയ ബില്ലിൽ നിർണായക ഭേദഗതികൾ വരുത്തി കേന്ദ്രമന്ത്രിസഭ. എല്ലാ സംസ്ഥാനങ്ങളിലേയും ലോക്‌സഭാ സീറ്റുകളുടെ എണ്ണം ഒരേപോലെ, അൻപത് ശതമാനം വർധിപ്പിക്കും. ഭൂരിഭാഗം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും ഉന്നയിച്ചിരുന്ന ഈ ആവശ്യം ബില്ലിൽ ഉൾപ്പെടുത്തിയതിലൂടെ ഇരുസഭകളിലും ബില്ലിനെ പാസാക്കിയെടുക്കുകയെന്ന ലക്ഷ്യമാണ് സർക്കാർ ഉന്നമിടുന്നത്.
1971-ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് ലോക്സഭയിൽ ലഭിക്കുന്ന സീറ്റ് വിഹിതം കണക്കാക്കുന്ന രീതി 25 വർഷത്തേക്ക് കൂടി തുടരാനും തീരുമാനമായിട്ടുണ്ട്. അതായത് 2051 വരെ ഇത് തുടരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ സേവാതീർഥിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കേന്ദ്രമന്ത്രിസഭ യോഗം ചേർന്നത്.
പാർലമെന്റിൽ വനിതകൾക്ക് 33% സംവരണം ഏർപ്പെടുത്തുന്നതുമായി ബന്ധിപ്പിച്ചിട്ടുള്ള പുതുക്കിയ മണ്ഡല പുനർനിർണയ ബിൽ, അടുത്തയാഴ്ച പാർലമെന്റിൽ അവതരിപ്പിക്കാനാണ് നീക്കം. ഇതിനായി നവംബർ 30-ന് പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. വർഷകാല സമ്മേളനത്തിന്റെ തുടർച്ചയായിട്ടായിരിക്കും ഈ സമ്മേളനം. ലോക്‌സഭയിലെ അംഗങ്ങളുടെ എണ്ണം 850 ആയി ഉയർത്തുന്നതാണ് നിർദിഷ്ട ബിൽ. മണ്ഡല പുനർനിർണയവും വനിതാ സംവരണവുമായി ബന്ധപ്പെട്ട 131-ാം ഭരണഘടനാ ഭേദഗതി ബിൽ, ഏപ്രിൽ മാസത്തിൽ പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിച്ചിരുന്നു.
Content Highlights: Cabinet approves a 50% uniform increase in Lok Sabha seats for all states., Seat share based on the 1971 census extended for 25 more years until 2051., Special Parliament session called for November 30 to introduce the revised bill., Total Lok Sabha membership proposed to increase to 850 seats.
Published: 27 Nov 2026, 06:14 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented