
ന്യൂഡല്‍ഹി: 'എന്റെ അച്ഛന് ഒരു പോരാളിയായിരുന്നു. പോരാടിക്കൊണ്ടേ മരണം വരിക്കുകയുള്ളുവെന്ന് എപ്പോഴും പറയുമായിരുന്നു'. ശ്രീനഗറില്‍ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ട കശ്മീരി പണ്ഡിറ്റ് മഖാന്‍ ലാല്‍ ബിന്ദ്രുവിന്റെ മകള്‍ ഡോ. ശ്രദ്ധ ബിന്ദ്രുവിന്റെ വാക്കുകളാണിത്. മഖാന്‍ ലാല്‍ കൊല്ലപ്പെട്ടതിന് പിന്നാലെ വീട്ടിലെത്തിയ മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ ഒരിക്കല്‍ പോലും ശ്രദ്ധയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നില്ല.
'എന്റെ അച്ഛന് ഇന്ന് ജീവനോടെയില്ല. എന്നാല്‍ ഇപ്പോഴും ചിരിതൂകിയ മുഖത്തോടെയാണ് ഞാന്‍ സംസാരിക്കുന്നത്. കാരണം എന്റെ അച്ഛനൊരു പോരാളിയായിരുന്നുവെന്ന് എനിക്കറിയാം. പോരാളിയെ പോലെയാണ് അച്ഛന്റെ വിയോഗവും. അതുകൊണ്ടുതന്നെ ഞാന്‍ കണ്ണീര് പൊഴിക്കില്ല. മരണപ്പെട്ടെങ്കിലും അച്ഛന്റെ ആത്മാവ് ഏപ്പോഴും ജീവിക്കും'. - ഉറച്ച ശബ്ദത്തോടെ ശ്രദ്ധ പറഞ്ഞു.
ജോലിക്കിടെയാണ് ഭീകരര്‍ അച്ഛനെ കൊലപ്പെടുത്തിയത്. നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ നേരിട്ടൊരു സംവാദത്തിന് തയ്യാറാകണമെന്നും നിങ്ങളെല്ലാം എന്താണെന്ന് അപ്പോള്‍ മനസിലാക്കാമെന്നും ശ്രദ്ധ ഭീകരരെ വെല്ലുവിളിച്ചു. പിന്നില്‍ നിന്ന് കല്ലെറിയാനും വെടിയുതിര്‍ക്കാനും മാത്രമേ ഭീകരവാദികള്‍ക്ക് അറിയുവെന്നും ശ്രദ്ധ പറഞ്ഞു.
എന്റെ അച്ഛന് ഒരു സൈക്കിളില്‍ നിന്നാണ് ജീവിതം ആരംഭിച്ചത്. ഇന്ന് ഞാനൊരു അസോസിയേറ്റ് പ്രൊഫസറാണ്. സഹോദരന് ഡയബറ്റോളജിസ്റ്റും. മാതാവ് ഒരു കടയും നോക്കി നടത്തുന്നു. ഇത്രയുമെല്ലാം ഞങ്ങള്‍ക്ക് തന്നത് അച്ഛനാണ്. ഒട്ടും ഭയമില്ലാതെയാണ് അച്ഛന് ജീവിച്ചത്. ഞങ്ങളെ വളര്‍ത്തിയതും അങ്ങനെയാണ്. ശ്രീനഗറിലെ വളരെ മോശം സാഹചര്യങ്ങളില്‍ പോലും കട പൂട്ടിയിടാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.
അച്ഛന് നേരെ വെടിയുതിര്‍ത്തവര്‍ ആരാണെങ്കിലും എനിക്ക് മുന്നില്‍ വരണം. എനിക്ക് വിദ്യാഭ്യാസം തന്നത് അച്ഛനാണ്. എന്നാല്‍ രാഷ്ട്രീയക്കാര്‍ നിങ്ങള്‍ക്ക് തന്നത് തോക്കുകളും കല്ലുകളുമാണ്. തോക്കുകളും കല്ലുകളുമായി പോരാടാനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്? അതാണ് ഭീരുത്വം. എല്ലാ രാഷ്ട്രീയക്കാരും നിങ്ങളെ ഉപയോഗപ്പെടുത്തുകയാണ്. വിദ്യാഭ്യാസവുമായാണ് പോരാടേണ്ടതെന്നും അച്ഛന്റെ ഘാതകരോടായി ശ്രദ്ധ പറഞ്ഞു.
കശ്മീരി പണ്ഡിറ്റും പ്രദേശത്തെ പ്രമുഖ ഫാര്‍മസിസ്റ്റുമായ മഖാന്‍ ലാല്‍ ശ്രീനഗരിലെ കടയില്‍വെച്ച് കഴിഞ്ഞ ദിവസമാണ് ഭീകരരുടെ വെടിയേറ്റ് മരിച്ചത്. മഖാന്‍ ലാലിന് പുറമേ മറ്റു രണ്ടു പേരും ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
content highlights: daughter of pharmacist shot Dead in srinagar has challenge for his killers
Published: 06 Oct 2021, 04:56 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented