
കൊൽക്കത്ത: തന്റെ രാജി തികച്ചും ബോധപൂർവമായ ഒരു തീരുമാനമാണെന്നും എന്നാൽ അതിന്റെ പിന്നിലെ യഥാർത്ഥ കാരണങ്ങൾ ഉചിതമായ സമയത്ത് മാത്രമേ വെളിപ്പെടുത്തുകയുള്ളൂവെന്നും പശ്ചിമ ബംഗാൾ ഗവർണർ പദവിയിൽ നിന്ന് രാജിവെച്ച സി.വി. ആനന്ദ ബോസ്. കളിയുടെ നിയമങ്ങളിൽ അത് എപ്പോൾ അവസാനിക്കണമെന്ന് അറിയുന്നതും ഉൾപ്പെടുന്നുവെന്ന് അദ്ദേഹം പിടിഐയോട് പറഞ്ഞു.
ആനന്ദ ബോസ്, രാജി വെക്കുന്നതിന് ഒരാഴ്ച മുൻപ് തന്നെ തന്റെ വോട്ട് ബംഗാളിലേക്ക് മാറ്റിയിരുന്നു. ഗവർണർ പദവിയിൽ നിന്ന് മാറിയെങ്കിലും വോട്ട് രേഖപ്പെടുത്താനായി താൻ ബംഗാളിലേക്ക് മടങ്ങിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബംഗാളിലെ ഗോത്രവർഗക്കാരോടുള്ള അവഗണനയെക്കുറിച്ചും പ്രോട്ടോക്കോൾ ലംഘനങ്ങളെക്കുറിച്ചും രാഷ്ട്രപതി ദ്രൗപതി മുർമു പ്രകടിപ്പിച്ച അതൃപ്തിയെക്കുറിച്ച് നേരിട്ട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. രാഷ്ട്രപതി വളരെ പരിചയസമ്പന്നയും മാന്യയുമായ വ്യക്തിയാണെന്നും അവർ പറഞ്ഞ കാര്യങ്ങളിൽ താൻ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: West Bengal Governor CV Ananda Bose resigns from his post.
Published: 08 Mar 2026, 04:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented