
ചക്രപാണി മഹാരാജ്- Image|ANI
ന്യൂഡൽഹി: ആഗോള തലത്തിൽ ഭീഷണി ഉയർത്തി പടർന്നുപിടിക്കുന്ന കൊറോണ വൈറസ് ബാധ ചികിത്സിച്ചുമാറ്റാനുള്ള മരുന്ന് വികസിപ്പിക്കാനുള്ള ഗവേഷണത്തിലാണ് വൈദ്യശാസ്ത്രലോകം. ഇതിനിടെ കൊറോണ വൈറസ് ബാധയ്ക്ക് വ്യത്യസ്തമായ ചികിത്സാ വാദവുമായി രംഗത്തുവന്നിരിക്കുകയാണ് ഹിന്ദുമഹാസഭാ അധ്യക്ഷൻ സ്വാമി ചക്രപാണി മഹാരാജ്.
ചാണകവും ഗോമൂത്രവും ഉപയോഗിച്ച് രോഗബാധ ചികിത്സിച്ചു മാറ്റാമെന്നാണ് ചക്രപാണി മഹാരാജിന്റെ വാദം. വൈറസിനെ ഇല്ലാതാക്കാൻ പ്രത്യേക യജ്ഞം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയതായി ഐഎഎൻഎസ് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. ചാണകവും ഗോമൂത്രവും കഴിക്കുന്നത് രോഗബാധ തടയും. ശരീരത്തിൽ ചാണകം തേക്കുകയും മന്ത്രം ജപിക്കുന്നതും വൈറസ് ബാധ തടയുമെന്നാണ് അവകാശവാദം. ലോകത്തിന് ഭീഷണിയായ വൈറസിനെ ഉന്മൂലനം ചെയ്യാൻ പ്രത്യേക യജ്ഞം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസ് ബാധ ചികിത്സിക്കാനും പ്രതിരോധിക്കാനും ലോകാരോഗ്യ സംഘടന അടക്കമുള്ളവ പുറപ്പെടുവിച്ച കൃത്യമായ മാർഗനിർദേശങ്ങൾ നിലനിൽക്കെയാണ് ഇത്തരം വിചിത്ര വാദങ്ങളും ഉയർന്നുവരുന്നത്. ഉപ്പുവെള്ളം, പനിക്കൂർക്ക എണ്ണ തുടങ്ങിയവ ധാരാളം കഴിക്കുന്നത് വൈറസ് ബാധ തടുക്കാൻ സഹായിക്കും തുടങ്ങിയ വ്യാജപ്രചരണങ്ങളും സോഷ്യൽമീഡിയയിൽ വ്യാപിക്കുന്നുണ്ട്.
Content Highlights: Coronavirus can be treated by cow urine, dung claims Hindu Mahasabha president, coronavirus, Swami Chakrapani Maharaj
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..