
ന്യൂഡൽഹി: മഹാരാഷ്ട്രയിലും കര്‍ണാടകയിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 511 ആയി. ഗുജറാത്തിലും മണിപ്പുരിലും പുതിയ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ചെവ്വാഴ്ച രാജ്യത്താകമാനം 10 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കോവിഡ് ബാധിതരായ 511 പേരില്‍ 36 പേര് രോഗമുക്തി നേടി. തിങ്കളാഴ്ച മാത്രം 99 പുതിയ കേസുകള്‍ റിപ്പോർട്ട് ചെയ്തു കൊണ്ട് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ആശങ്കപ്പെടുത്തുന്ന വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
യുകെയിലേക്ക് യാത്രപോയ മണിപ്പുരില്‍ നിന്നുള്ള 23കാരന് രോഗം സ്ഥിരീകരിച്ചതോടെ കൊറോണ വ്യാപനമേല്ക്കാതിരുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെയും ആശങ്കയിലാക്കിയിട്ടുണ്ട്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത്. തിങ്കളാഴ്ച മാത്രമായി 23 കേസുകളാണ് ഇവിടെ പുതുതായി വന്നത്. 97 കോവിഡ് ബാധിതരെയാണ് മഹാരാഷ്ട്രയില്‍ ഇതുവരെ സ്ഥിരീകരിച്ചത്.
95 കേസുകളുമായി കേരളം തൊട്ടു പിറകെയുണ്ട്.
കര്‍ണാടകയില്‍ 37 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച മാത്രം നാലു കേസുകള്‍ സ്ഥിരീകരിച്ചു.
10 വിദേശികളുള്‍പ്പെടെ തെലങ്കാനയില്‍ 33പേരില്‍ കോവിഡ് സ്ഥിരീകരിച്ചു.
33 പോസിറ്റീവ് കേസുകളാണ് ഉത്തര്‍പ്രദേശിലുള്ളത്.
ഗുജറാത്ത്(30), ഡല്‍ഹി(29), രാജസ്ഥാന്(32), ഹരിയാന(26), പഞ്ചാബ്(23), ലഡാക്ക്(13), തമിഴ്നാട്(12), പശ്ചിമബംഗാല്‍(7), മധ്യപ്രദേശ്(6), ചണ്ഡീഗഡ്(6),ആന്ധ്രപ്രദേശ്(7),ജമ്മുകശ്മീര്‍(4), ഉത്തരാഖണ്ഡ്(5), ഹിമാചല്‍ പ്രദേശ്(3),ബീഹാര്‍(2), ഒറീസ്സ(2) പുതുച്ചേരി(1). ചത്തീസ്ഗഡ്(1) എന്നിങ്ങനെ പോകുന്നു മറ്റ് സംസ്ഥാനങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം.
content highlights: Corona Virus cases jump in India to 511, Shutdown, Covid 19
Published: 24 Mar 2020, 01:08 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented