രാഹുൽ ഗാന്ധിയ്ക്ക് ഡൽഹി വിമാനത്താവളത്തിൽ നൽകിയ സ്വീകരണം | Photo:Twitter@INC_Television
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ വലിയ സ്വീകരണം നല്‍കി കോണ്‍ഗ്രസ് എം.പിമാരും പ്രവര്‍ത്തകരും. അദ്ദേഹത്തിനെതിരായ സൂറത്ത് കോടതി വിധി ഉണ്ടായ പശ്ചാത്തലത്തില്‍ തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് സ്വീകരണം ഒരുക്കിയത്.
സുപ്രീം കോടതി ഈ കേസ് തള്ളിക്കളയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസെന്നും മേല്‍ക്കോടതിയില്‍ കേസ് എത്തുന്നതിനിടെ ബി.ജെ.പിയുടെ ഭാഗത്ത് നിന്നുള്ള നീക്കങ്ങളെ നിയമപരമായി നേരിടുമെന്നും കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം പറഞ്ഞു. സത്യത്തിനുവേണ്ടി പോരാടുന്ന രാഹുലിനെ തളര്‍ത്താനാവില്ലെന്ന് രമ്യാ ഹരിദാസ് എംപിയും പ്രതികരിച്ചു.
വരുംദിവസങ്ങളില്‍ വലിയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം. നിലവില്‍ ഡല്‍ഹിയിലെ വീട്ടിലേയ്ക്കാണ് രാഹുല്‍ പോയിരിക്കുന്നത്.
Content Highlights: congress mps welcome rahul gandhi at delhi airport
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..