
മുംബൈ: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ഹാസ്യതാരം ഭാരതി സിങ്ങിനെയും ഭർത്താവ് ഹർഷ് ലിംബാചിയ്യയെയും നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) കസ്റ്റഡിയിലെടുത്തു. ലഹരി ഇടപാട് കേസിൽ ഇവരുടെ മുംബൈയിലെ വീട്ടിൽ പരിശോധന നടത്തിയതിനു പിന്നാലെയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
ലഹരി വസ്തുക്കൾ കൈവശം വെച്ചതിന്റെ പേരിൽ ചോദ്യംചെയ്യലിനാണ് ഇവരെ കസ്റ്റഡിയിൽ എടുത്തതെന്ന് എൻസിബി മേഖലാ ഡയറക്ടർ സമീർ വാങ്കഡേ പറഞ്ഞു. ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ലഹരിവസ്തുക്കൾ പിടിച്ചെടുത്തതായും അദ്ദേഹം വ്യക്തമാക്കി. ഏതുതരത്തിലുള്ള ലഹരിവസ്തുക്കളാണ് ഇവരിൽനിന്ന് പിടിച്ചെടുത്തതെന്ന് വ്യക്തമാക്കിയിട്ടില്ല.
വെള്ളിയാഴ്ച രാത്രി മുംബൈയിലെ മറ്റൊരു കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ ഒരു ലഹരിവിൽപനക്കാരനെ എൻസിബി പിടികൂടിയിരുന്നു. ഇയാളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഭാരതി സിങ്ങിന്റെ അന്ധേരിയിലുള്ള വീട്ടിൽ പരിശോധന നടത്തിയത്.
ടെലിവിഷൻ ചാനലുകളിലെ ഹാസ്യപരിപാടികളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും ശ്രദ്ധേയയാണ് ഭാരതി സിങ്. സുശാന്ത് സിങ് രജ്പുതിന്റെ മരണത്തെ തുടർന്ന് ഹോളിവുഡിലെ ലഹരി ഇടപാടുകൾ സംബന്ധിച്ച് എൻസിബി നടത്തിവരുന്ന അന്വേഷണത്തിന്റെ തുടർച്ചയായാണ് ഇപ്പോൾ നടക്കുന്ന അന്വേഷണവും.
Content Highlights:Comedian Bharti Singh and Husband Haarsh Limbachiyya Detained by NCB After Drugs Found at Residence
Published: 21 Nov 2020, 04:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented