
ന്യൂഡൽഹി: രാജ്യത്ത് ഉയർന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയകക്ഷി ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ (സി.ജെ.പി.) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്ക് വധഭീഷണി. സി.ജെ.പി.യുടെ സാമൂഹിക മാധ്യമ പേജുകൾക്ക് വൻപിന്തുണ ലഭിക്കുകയും രാഷ്ട്രീയചർച്ചയായി മാറുകയും ചെയ്തതിനു പിന്നാലെയാണ് വാട്സാപ്പിൽ വധഭീഷണിലഭിച്ചത്.
‘ഒന്നുകിൽ സി.ജെ.പി.യുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യുക. അല്ലെങ്കിൽ ബി.ജെ.പി.യിൽ ചേരുക. അതല്ലെങ്കിൽ അവർ നിങ്ങളെ അമേരിക്കയിലെത്തി വധിക്കും’ എന്ന സന്ദേശം അഭിജീത് വെള്ളിയാഴ്ച എക്സിൽ പങ്കുവെച്ചു. സി.ജെ.പി. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് അക്കൗണ്ട് വിലക്കിയതെന്നാണ് റിപ്പോർട്ട്. എന്നാൽ, ട്വിറ്ററിൽ പുതിയ അക്കൗണ്ട് ഉണ്ടാക്കിയപ്പോഴും ഒട്ടേറെ ഫോളോവേഴ്സിനെ ലഭിച്ചു.
അതിനിടെ, ഇന്ത്യയിലെ സി.ജെ.പി.ക്ക് സമാനമായി പാകിസ്താനിൽ കോക്രോച്ച് അവാമി പാർട്ടി (സി.എ.പി.), കോക്രോച്ച് അവാമി ലീഗ് (സി.എ.എൽ.) തുടങ്ങിയ സാമൂഹിക മാധ്യമ അക്കൗണ്ടുകളും വെള്ളിയാഴ്ച പ്രത്യക്ഷപ്പെട്ടു.
കോക്രോച്ച് ജനതാപാർട്ടി ബെംഗളൂരുവിൽ മനുഷ്യച്ചങ്ങല സംഘടിപ്പിക്കാൻ നീക്കം തുടങ്ങിയിട്ടുണ്ട്. സാമൂഹികമാധ്യമങ്ങൾ വഴിയാണ് സംഘാടനം. എന്നാൽ, ടൗൺഹാളിനടുത്ത് പരിപാടി നടത്താൻ ആർക്കും അനുവാദം നൽകിയിട്ടില്ലെന്ന് സിറ്റി പോലീസ് കമ്മിഷണർ പത്രക്കുറിപ്പിൽ പറഞ്ഞു.
Content Highlights: Satirical political movement CJP gains massive social media traction., Founder Abhijit Dipke receives death threats via WhatsApp., Intelligence reports suggest CJP is viewed as a national security threat., CJP planning a human chain protest in Bengaluru despite police denial., Emergence of similar satirical parties like CAP in Pakistan.
Published: 23 May 2026, 07:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented