തൃശ്ശൂർ: കൂട്ടിയ തുകയ്ക്കുള്ള സംസ്ഥാന നികുതിയെങ്കിലും കേരളത്തിന് കുറയ്ക്കാമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിർദിഷ്ട എയിംസ് കേരളത്തിലെവിടെയായാലും കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

എയിംസിന് ഇടുക്കി, ആലപ്പുഴ ജില്ലകളെ പരിഗണിക്കണമെന്നാണ് തന്റെ അഭിപ്രായം. സ്വന്തം മണ്ഡലമെന്ന നിലയിൽ തൃശ്ശൂരിനെ പരിഗണിച്ചാലും സന്തോഷം. ഇക്കാര്യത്തിൽ ഏറ്റവും കൂടുതൽ തേപ്പിന് വിധേയനായ തനിക്കാണ് എയിംസ് വന്നാൽ കൂടുതൽ അവകാശമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത കേന്ദ്രബജറ്റിന് മുൻപെങ്കിലും കേരളം മാനദണ്ഡപ്രകാരമുള്ള അപേക്ഷ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മോദി അഞ്ച് രാജ്യങ്ങളിൽ സന്ദർശിച്ചപ്പോൾ അതിന്റെ ചെലവാണ് പൊതുസമൂഹം അന്വേഷിച്ചത്. 2030 വരെയുള്ള ഇന്ധന പദ്ധതികൾക്ക് ഊർജ്ജം പകരുന്ന വലിയ നീക്കമാണ് യു.എ.ഇയിൽ നടത്തിയത്. യുദ്ധം മാറി സാധാരണ നിലയിലാകുമ്പോൾ വില തിരുത്താൻ കമ്പനികളോട് ആവശ്യപ്പെടുന്നതും താൻ തന്നെയാകും.