ഭൂപേഷ് ബാഗേൽ ചാണംകൊണ്ട് നിർമിച്ച പെട്ടിയുമായി ഛത്തീസ്ഗഢ് നിയമസഭയിൽ |ഫോട്ടോ:PTI
റായ്പുര്‍: ബജറ്റ് അവതരണത്തിനായി ഛത്തീസ്ഗഢ് നിയമസഭയിലേക്ക് അസാധരണമായ ഒരു വരവായിരുന്നു ഇത്തവണ മുഖ്യമന്ത്രി ഭൂപേഷ് ബാഘേലിന്റേത്. പശുവിന് ചാണകം കൊണ്ട് നിര്‍മിച്ച ബ്രീഫ്കേസുമായിട്ടാണ് ബാഘേല്‍ ബജറ്റുമായി നിയമസഭയിലെത്തിയത്.
ചാണകംകൊണ്ടുണ്ടാക്കിയ ചതുരാകൃതിയിലുള്ള പെട്ടിയുമായി ബാഘേല്‍ നിയമസഭയിലെ തന്റെ ഓഫീസില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തു.
തിങ്കളാഴ്ചയാണ് ഛത്തീസ്ഗഢ് നിയമസഭയില്‍ ബജറ്റ് സമ്മേളനം ആരംഭിച്ചത്. 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കും.
കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാര്‍ പശുക്കളെ വളര്‍ത്തുന്നവരില്‍ നിന്നും കര്‍ഷകരില്‍ നിന്നും ചാണകം സംഭരിക്കുമെന്ന് 2020-ല്‍ പ്രഖ്യാപിച്ചിരുന്നു. ചാണകം സംഭരിക്കുന്ന ആദ്യ സംസ്ഥാനമായും ഛത്തീസ്ഗഞഢ് മാറിയിരിയിരുന്നു.
ചാണക സംഭരണത്തിലൂടെ കന്നുകാലി ഉടമകള്‍ക്ക് പിന്തുണ നല്കാന് ഉദ്ദേശിച്ചുള്ള പദ്ധതിയാണ് ഗോധന്‍ ന്യായ് യോജന, സംസ്ഥാനത്തെ രാസവളങ്ങളുടെ ക്ഷാമം പരിഹരിക്കുന്നതിനായി മണ്ണിര കമ്പോസ്റ്റിനായിട്ടാണ് പദ്ധതി തയ്യാറാക്കിയിരുന്നത്.
Content Highlights: CM Baghel brings bag made of cow dung to present budget in Chhattisgarh Assembly
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..