
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ചൂതാട്ട-വാതുവെപ്പ് പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് രാജ്യത്തെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും സ്വകാര്യ ടെലിവിഷന്‍ ചാനലുകള്‍ക്കും കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ നിര്‍ദേശം.
ഏതാനും ഡിജിറ്റല്‍ മാധ്യമങ്ങളും ഒടിടി പ്ലാറ്റ്‌ഫോമുകളും ഓണ്‍ലൈന്‍ വാതുവെപ്പ് സൈറ്റുകളുടെ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഓണ്‍ലൈന്‍ ചൂതാട്ടവും വാതുവെയ്പ്പും നിമവിരുദ്ധമാണെന്ന് മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഇത്തരം പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ മാറിനില്‍ക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടി ഉണ്ടാവുമെന്നും മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
Content Highlights: Centre warns digital publishers, private channels against online betting ads
Published: 03 Oct 2022, 08:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented