ന്യൂഡൽഹി: കേന്ദ്രസർക്കാർ പാസ്സാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ പ്രക്ഷോഭം തുടരുന്നതിനിടയിൽ പഞ്ചാബിലെ ധാന്യ സംഭരണകേന്ദ്രങ്ങളിൽ സി.ബി.ഐ. റെയ്‌ഡ്. സംസ്ഥാനത്തെ 40 സംഭരണകേന്ദ്രങ്ങളിൽ സി.ബി.ഐ. റെയ്‌ഡ് നടക്കുന്നതായാണ് വിവരം. അരി, ഗോതമ്പ് ശേഖരത്തിന്റെ സാമ്പിളുകളും ഇവിടെ നിന്ന് സി.ബി.ഐ പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം രാത്രി മുതലാണ് സി.ബി.ഐ പരിശോധന ആരംഭിച്ചത്. അർധസൈനിക വിഭാഗങ്ങളുടെ സഹായത്തോടെയാണ് പരിശോധന. റെയ്‌ഡ് നടക്കുന്നവയില്‍ പഞ്ചാബ് ഗ്രെയിൻസ് പ്രക്യുർമെന്റ് കോർപറേഷൻ, പഞ്ചാബ് വെയർഹൗസിങ്, ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ എന്നിവയുടെ സംഭരണശാലകൾ ഉൾപ്പെടുന്നു.
2019-20, 2020-21 വർഷത്തിൽ സംഭരിച്ച ഗോതമ്പിന്റെയും അരിയുടെയും സാമ്പിളുകളാണ് സി.ബി.ഐ. പിടിച്ചെടുത്തതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
Content Highlights:CBI raids 40 warehouses in Punjab
Published: 29 Jan 2021, 10:09 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented