ഹൈദരാബാദ്: കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടിട്ടും ബസ് സുരക്ഷിതമായി നിർത്തി യാത്രക്കാരുടെ ജീവൻ രക്ഷിച്ച് പിന്നീട് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഡ്രൈവർ മരിച്ചു. ഒഡിഷ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ഒ.എസ്.ആർ.ടി.സി.) ബസ് ഡ്രൈവറായ പി. സായ്കൃഷ്ണ (44) യ്ക്കാണ് കോരാപുട്-സുനാബെഡ റൂട്ടിൽ ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായത്. ഇദ്ദേഹം മരിച്ചതായി പോലീസ് അറിയിച്ചു. ബസിൽ 25 ഓളം യാത്രക്കാരുണ്ടായിരുന്നു.
ആന്ധ്രപ്രദേശിലെ വിജയനഗരത്തിൽ നിന്ന് ഒഡിഷയിലെ മൽക്കൻഗിരിയിലേക്ക് പോകുകയായിരുന്നു ബസ്. കോരാപുട്-സുനാബെഡ പാതയിൽ ഡുമുരിപുട്ടിന് സമീപം വെച്ചാണ് സായ്കൃഷ്ണയ്ക്ക് ഹൃദയാഘാതമുണ്ടായത്. കോരാപുട്ടിൽ എത്തിയ ശേഷം അദ്ദേഹത്തെ എസ്.എൽ.എൻ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
പിന്നീട് സഹഡ്രൈവർ ബസിന്റെ നിയന്ത്രണം ഏറ്റെടുത്ത് യാത്രക്കാരെ സുരക്ഷിതമായി മൽക്കൻഗിരിയിൽ എത്തിച്ചുവെന്ന് ഒ.എസ്.ആർ.ടി.സി. ഉദ്യോഗസ്ഥൻ പറഞ്ഞു. ഒ.എസ്.ആർ.ടി.സിയുടെ വിജയനഗരം ഡിപ്പോയിലായിരുന്നു കൃഷ്ണ ജോലി ചെയ്തിരുന്നത്. ഭാര്യയും രണ്ട് ആൺമക്കളുമുണ്ട്.
Content Highlights: Brave bus driver P. Saikrishna (44) halted the bus safely despite severe chest pain, saving 30 passengers before passing away from a heart attack. His co-driver ensured passengers reached their destination.
Published: 20 Nov 2025, 08:47 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented