ചടങ്ങില്‍ സംസാരിക്കവേ ഡല്‍ഹിയിലെ മുന്സര്ക്കാരുകളെയും രേഖ വിമര്‍ശിച്ചു

ന്യൂഡല്‍ഹി: ജാതിപരാമര്‍ശം നടത്തി ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത. സമൂഹത്തില്‍ അറിവിന്റെ ദീപം തെളിക്കുന്നവരാണ് ബ്രാഹ്മണരെന്നും എല്ലാ സര്‍ക്കാരുകളും അവരുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കണമെന്നുമായിരുന്നു അവരുടെ പരാമർശം. ഡല്‍ഹി പിതംപുരയില്‍ ശ്രീ ബ്രാഹ്മിണ്‍ സഭ സംഘടിപ്പിച്ച ഓള് ഇന്ത്യ ബ്രാഹ്മിണ്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു രേഖ.
സമൂഹത്തില്‍ അറിവിന്റെ ദീപം ആരെങ്കിലും തെളിയിക്കുന്നുണ്ടെങ്കില്‍, അത് നമ്മുടെ ബ്രാഹ്മണ സമൂഹമാണ്. അവര്‍ വിശുദ്ധഗ്രന്ഥങ്ങളെ മാത്രമല്ല, ആയുധങ്ങളെയും ആരാധിക്കുന്നു. ആയുധങ്ങളിലൂടെയും വിശുദ്ധഗ്രന്ഥങ്ങളിലൂടെയും മാത്രമേ ഇന്ന് നമുക്ക് രാജ്യത്തെ സംരക്ഷിക്കാനാകൂ എന്നും രേഖാ ഗുപ്ത പറഞ്ഞു.
ചടങ്ങില്‍ സംസാരിക്കവേ ഡല്‍ഹിയിലെ മുന്സര്ക്കാരുകളെയും രേഖ വിമര്‍ശിച്ചു. പൂര്‍ത്തീകരിക്കാന്‍ ഒരുപാട് കാര്യങ്ങള്‍ ബാക്കി കിടക്കുന്നതിനാല്‍, ഡല്‍ഹിയെ എങ്ങനെ കൂടുതല്‍ മെച്ചപ്പെടുത്താം എന്നതിനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നത് തുടരണമെന്ന് അവര്‍ അഭ്യര്‍ഥിച്ചു. കഴിഞ്ഞ 27 വര്‍ഷമായി ഡല്‍ഹി മന്ദഗതിയിലാണ് സഞ്ചരിക്കുന്നത്. ഗിയര്‍ മറ്റി പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനുള്ള സമയമായിരിക്കുകയാണ്. കാരണം, ചുറ്റുമുള്ള സംസ്ഥാനങ്ങള്‍ നമ്മെ മറികടന്നുപോയ്ക്കഴിഞ്ഞിരിക്കുന്നു, രേഖാ ഗുപ്ത പറഞ്ഞു.
Content Highlights: rekha gupta controversial remark
Published: 06 Oct 2025, 03:12 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented