പട്‌ന: ഗം​ഗാ നദിയിൽ ബോട്ട് മറിഞ്ഞ് ആറുപേരെ കാണാതായി. ബീഹാറിലെ ബർഹ് പ്രദേശത്ത് ഞായറാഴ്ചയാണ് അപകടം ഉണ്ടായത്. 17 ഭക്തർ സഞ്ചരിച്ച ബോട്ട് ഗംഗയിൽ മറിയുകയായിരുന്നു. 

To advertise here,

ഉമാനാഥ് ഘട്ടിൽ നിന്ന് ദിയാറയിലേക്ക് പോകുകയായിരുന്ന ബോട്ടാണ് അപകടത്തിൽ പെട്ടതെന്നും ആറു പേരെ കാണാതായതായും 11 പേർ സുരക്ഷിതരാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എസ്.ഡി.ആർ.എഫ്. സംഘം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടതായും തിരച്ചിൽ തുടരുകയാണെന്നും ബർഹ് എസ്ഡിഎം ശുഭം കുമാർ വ്യക്തമാക്കി.