ഉത്തരാഖണ്ഡാണ് രാജ്യത്ത് ആദ്യമായി ഏകീകൃത സിവിൽ കോഡ് നിയമം പാസാക്കിയത്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അടുത്ത ആഴ്ച സംസ്ഥാന നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിച്ചേക്കും. പാർട്ടിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന് നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള വലിയൊരു ചുവടുവെപ്പാണിത്.
മതം ഏതായാലും എല്ലാ പൗരന്മാർക്കും വിവാഹം, വിവാഹമോചനം, സ്വത്ത് വിഹിതം, ദത്തെടുക്കൽ, പിൻതുടർച്ചാവകാശം തുടങ്ങിയ കാര്യങ്ങളിൽ മതാധിഷ്ഠിത വ്യക്തിനിയമങ്ങൾക്ക് പകരം പൊതുവായ നിയമങ്ങൾ കൊണ്ടുവരാനാണ് ഏകീകൃത സിവിൽ കോഡിലൂടെ ലക്ഷ്യമിടുന്നത്. ബിൽ പാസാക്കുകയാണെങ്കിൽ, സ്വാതന്ത്ര്യത്തിന് ശേഷം ഏകീകൃത സിവിൽ കോഡിലേക്ക് നീങ്ങുന്ന നാലാമത്തെ ബിജെപി ഭരണസംസ്ഥാനമായി പശ്ചിമ ബംഗാൾ മാറും. 2024 ഫെബ്രുവരിയിൽ ഉത്തരാഖണ്ഡാണ് രാജ്യത്ത് ആദ്യമായി ഏകീകൃത സിവിൽ കോഡ് നിയമം പാസാക്കിയത്. തുടർന്ന് ഗുജറാത്തും അസമും സമാനമായ നിയമനിർമാണം നടത്തിയിരുന്നു.
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാന പ്രചാരണ ആയുധമായിരുന്നു ഏകീകൃത സിവിൽ കോഡ്. പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയായ 'സങ്കൽപ് പത്ര' പുറത്തിറക്കുന്നതിനിടെ, ബിജെപി അധികാരത്തിൽവന്ന് ആറ് മാസത്തിനകം സിവിൽ കോഡ് നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പുനൽകിയിരുന്നു.
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചാണ് ബിജെപി ചരിത്രത്തിലാദ്യമായി അധികാരം പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച 293 സീറ്റുകളിൽ 207 എണ്ണവും ബിജെപി സ്വന്തമാക്കി. പിന്നീട് ഫാൽത്ത നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിലും വിജയിച്ചതോടെ ബിജെപിയുടെ ആകെ സീറ്റുകളുടെ എണ്ണം 208 ആയി ഉയർന്നു. വലിയ പരാജയം നേരിട്ട മമത ബാനർജിയുടെ ടിഎംസിക്ക് വെറും 80 സീറ്റുകൾ മാത്രമാണ് ലഭിച്ചത്.
Content Highlights: BJP government to introduce UCC bill in West Bengal Assembly next week., The bill aims to replace religious personal laws with common civil laws., Fulfills a key campaign promise from the BJP's 'Sankalp Patra'., West Bengal marks the fourth BJP-ruled state to pursue UCC legislation., BJP holds a strong majority with 208 seats in the current assembly.
Published: 25 Jun 2026, 09:23 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented