അഗർത്തല: ത്രിപുരയിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് തൂത്തുവാരി ബി.ജെ.പി. ജില്ലാ കൗൺസിൽ, പഞ്ചായത്ത് സമിതി, ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ബഹുഭൂരിപക്ഷം സീറ്റുകളും പിടിച്ചു
എട്ട് ജില്ലാ കൗൺസിലിലേക്കുള്ള 116 സീറ്റുകളിൽ 113 ഇടത്തും ബി.ജെ.പി. ജയിച്ചു. രണ്ടിടങ്ങളിൽ കോൺഗ്രസും ഒരിടത്ത് സി.പി.എമ്മും ജയിച്ചു. 35 പഞ്ചായത്തുകളിലേക്കായി 423 സീറ്റുകളിലായിരുന്നു മത്സരം. ഇതിൽ 405 ഇടത്തും ബി.ജെ.പി. ജയിച്ചു. എട്ടിടത്ത് കോൺഗ്രസും ഏഴിടത്ത് സി.പി.എമ്മും ജയിച്ചു. ഒരിടത്ത് സ്വതന്ത്രനും ജയിച്ചു.
606 ഗ്രാമപഞ്ചായത്തുകളിലേക്കായി 6370 സീറ്റുകളിലേക്കായിരുന്നു മത്സരം. ഇതിൽ 5945 സീറ്റുകളിൽ ബി.ജെ.പി. ജയിച്ചു. 147 ഇടത്ത് കോൺഗ്രസും 150 ഇടത്ത് സി.പി.എമ്മും ബി.ജെ.പി. സഖ്യകക്ഷിയായ തിപ്രമോത പാർട്ടി 102 ഇടത്തും സ്വതന്ത്രർ 20 സീറ്റിലും ജയിച്ചു.
ആഗസ്റ്റ് എട്ടിന് നടന്ന തിരഞ്ഞെടുപ്പിന് മുന്നെ തന്നെ 70 ശതമാനത്തോളം സീറ്റുകള്‍ ബിജെപി എതിരില്ലാതെ ജയിച്ചിരുന്നു. വ്യാപക അക്രമവും ബൂത്തുപിടിത്തവുമായി ബിജെപി തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു
Content Highlights: BJP Sweeps Panchayat Elections In Tripura
Published: 14 Aug 2024, 11:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented