
ഭോപ്പാല്‍: മധ്യപ്രദേശില്‍ മദ്യവില്പനശാല എറിഞ്ഞു തകര്‍ത്ത് മുന്‍കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ ഉമാഭാരതി. പ്രദേശത്തെ മദ്യശാലകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പൂട്ടണമെന്ന് അവര്‍ അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തു.
മദ്യവില്പനശാലയില് കടന്ന് മദ്യക്കുപ്പികള്ക്കുനേരെ കല്ലെറിയുന്നതിന്റെ വീഡിയോ, ഉമാഭാരതി തന്നെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ഭോപ്പാലില്‍ ഞായറാഴ്ചയാണ് സംഭവം.
ഭോപ്പാലിലെ ബര്‍ക്കേര പഠാനി മേഖലയിലെ ആസാദിനഗര് പ്രദേശത്തെ ലേബര്‍ കോളനിയില്‍ മദ്യവില്പനശാലകള് നിരനിരയായി പ്രവര്‍ത്തിക്കുന്നുണ്ട്. തൊഴിലാളികളുടെ മുഴുവന്പണവും പോകുന്നത് ഇവിടെനിന്ന്
മദ്യംവാങ്ങാനാണ്. സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതിനാല്‍, പ്രദേശവാസികളും കുട്ടികളും സ്ത്രീകളും ഇവയ്ക്കെതിരേ പ്രതിഷേധിക്കുകയും ചെയ്തിരുന്നു- ട്വീറ്റുകളിലൂടെ ഉമാഭാരതി പറഞ്ഞു.
പ്രദേശത്തെ മദ്യവില്പന നിര്‍ത്തലാക്കാമെന്ന് അധികാരികള്‍ ഉറപ്പു നല്‍കിയിരുന്നെന്നും എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇത് നടപ്പായില്ലെന്നും ഉമാഭാരതി ആരോപിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ മദ്യവില്പനശാലകള് നിര്‍ത്തലാക്കണമെന്ന് അധികാരികള്‍ക്ക് താന്‍ താക്കീത് നല്‍കിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: bjp leader vandalises liquor shop in madhya pradesh
Published: 14 Mar 2022, 11:50 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented