അഹമ്മദാബാദ്: പൈലറ്റ് സ്മിത് മച്ചാറിനെ പ്രതീകമാക്കി ‘മച്ചാറാകൂ... കോക്രോച്ചാകരുത്’ എന്ന്‌ ഗുജറാത്തിൽ ബി.ജെ.പി. പ്രചാരണം. ഹിന്ദിയിൽ മഛറെന്നാൽ കൊതുക് എന്നാണർഥം.

To advertise here,

ഫ്ലൈദുബായ് വിമാനത്തിൽ യാത്രക്കാരെ രക്ഷിച്ചതിലൂടെ പ്രശംസനേടിയ പൈലറ്റാണ് സ്മിത് മച്ചാർ. ഗുജറാത്തിലെ വധ്വാൻ സ്വദേശിയാണ് ഇദ്ദേഹം. സ്മിത്തിനെ പ്രശംസിക്കാൻ പ്രതിപക്ഷനേതാക്കൾ തയ്യാറായില്ലെന്ന് ബി.ജെ.പി. വിമർശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അഹമ്മദാബാദിൽ സപ്പോർട്ട് ഭാരത് എന്ന കൂട്ടായ്മ ഒക്ടോബർ 11-ന് റാലിയും സമ്മേളനവും നടത്തുന്നത്.

സ്മിത് മച്ചാറിനെ പ്രകീർത്തിക്കുകയും സി.ജെ.പി. നേതാവ് അഭിജീത് ദീപ്‌കെ ഉൾപ്പെടെയുള്ളവരെ സമൂഹവിരുദ്ധരായി ചിത്രീകരിക്കുകയും ചെയ്യുന്ന പോസ്റ്ററുകളാണ് ഇവർ പ്രചരിപ്പിക്കുന്നത്. രാഷ്ട്രീയമില്ലെന്നും രാജ്യരക്ഷയ്ക്കായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും പരിപാടിയുടെ മാനേജർ സോഹൻ മേത്ത പറഞ്ഞു. എഴുന്നൂറോളം വിദ്യാർഥികളുടെ വാട്‌സാപ്പ് ഗ്രൂപ്പാണ് റാലി നടത്തുന്നത്.