ന്യൂഡൽഹി: ബിഹാർ തിരഞ്ഞെടുപ്പിന് മുമ്പേ പുതിയ നിർദേശങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇവിഎമ്മുകളിൽ സ്ഥാനാർഥികളുടെ കളർ ഫോട്ടോയും സീരിയൽ നമ്പറും ഉൾപ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചു. ബിഹാർ തിരഞ്ഞെടുപ്പ് മുതൽ പുതിയ നിർദേശങ്ങൾ നടപ്പിലാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

To advertise here,

സ്ഥാനാർഥികളുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. ഇത് മാറ്റി കളർ ഫോട്ടോ ആക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം. കൂടുതൽ വ്യക്തത വരുത്താനാണ് ഇതെന്ന് റിപ്പോർട്ടിൽ പറയുന്നു. 1961 ലെ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം 49 ബി പ്രകാരമാണ് മാറ്റം. 

സീരിയൽ നമ്പർ ഓഫ് ബാലറ്റ് പേപ്പർ, സ്ഥാനാർഥിയുടെ പേര്, ഫോട്ടോ, ചിഹ്നം എന്നിങ്ങനെയാണ് പുതിയ മാറ്റം. വോട്ട് ചെയ്യാനെത്തുന്നവർക്ക് കൂടുതൽ വ്യക്തത വരുത്തുന്നതിനായാണ് ഇത്തരത്തിൽ ഒരു മാറ്റമെന്ന് റിപ്പോർട്ടിൽ പറയുന്നു. 

തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ചാണ് പ്രതിപക്ഷം ബിഹാറിൽ പ്രചരണം നടത്തുന്നത്. രാഹുൽ ഗാന്ധി ഉയർത്തിയ വോട്ട് ചോരി ആരോപണം തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ശക്തി പടരുന്നുണ്ട്. ഇതിനിടെയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇവിഎമ്മുകൾ കൂടുതൽ സൗഹൃദപരമാക്കാനൊരുങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്.