കല്പറ്റ: ജില്ലയില്‍ തദ്ദേശതിരഞ്ഞടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കാന്‍ ഏഴിടങ്ങളില്‍ സ്‌ട്രോങ് റൂമുകള്‍ സജ്ജമാക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കളക്ടര്‍ ഡി .ആര്‍. മേഘശ്രീ. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് മാനന്തവാടി സെയ്ന്റ് പാട്രിക്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും സുല്‍ത്താന്‍ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ സെയ്‌റ് മേരീസ് കോളേജിലും കല്പറ്റ ബ്ലോക്ക് പഞ്ചായത്തിന് എസ്‌കെഎംജെ ഹൈസ്‌കൂളിലും പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ പനമരം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലുമാണ് ക്രമീകരിക്കുന്നത്.
കല്പറ്റ നഗരസഭയിലെ വോട്ടിങ് യന്ത്രങ്ങള്‍ കല്പറ്റ എസ്ഡിഎം എല്‍പി സ്‌കൂളിലും മാനന്തവാടി നഗരസഭയുടേത് മാനന്തവാടി സെയ്ന്റ് പാട്രിക് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും സുല്‍ത്താന്‍ബത്തേരി നഗരസഭയുടേത് അസംപ്ഷന്‍ ഹൈസ്‌കൂളിലും സൂക്ഷിക്കും. വോട്ടിങ് യന്ത്രങ്ങളുടെ വിതരണ, സ്വീകരണകേന്ദ്രങ്ങള്‍ ഒരേ സ്ഥലത്തുതന്നെയാണ് ക്രമീകരിക്കുക. സ്‌ട്രോങ് റൂം, പോളിങ് സാമഗ്രികളുടെ വിതരണ, സ്വീകരണകേന്ദ്രങ്ങളില്‍ അതീവ സുരക്ഷാസംവിധാനങ്ങള്‍ ഉറപ്പാക്കാന്‍ വിവിധ വകുപ്പുമേധാവികള്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.
സ്‌ട്രോങ് റൂം, പോളിങ് സാമഗ്രികളുടെ വിതരണകേന്ദ്രങ്ങളില്‍ പോലീസ് സേനയ്ക്കുപുറമെ സിസിടിവി നിരീക്ഷണം ഉറപ്പാക്കും. അഗ്‌നിരക്ഷാസേനാ വാഹനങ്ങള്‍, ഉദ്യോഗസ്ഥര്‍, ആരോ ഗ്യപ്രവര്‍ത്തകരുടെ സേവനം കേന്ദ്രങ്ങളിലുണ്ടാവും. സ്‌ട്രോങ് റൂമിന് പുറമെ കണ്‍ട്രോള്‍ റൂം, സ്ഥാനാര്‍ഥികള്‍, ഏജന്റുമാര്‍ എന്നിവര്‍ക്കായി സ്‌ട്രോങ് റൂം നിരീക്ഷിക്കാനുള്ള സൗകര്യം, സുരക്ഷാജീവനക്കാര്‍ക്കുള്ള വിശ്രമമുറി എന്നിവയും സജ്ജീകരിക്കും. വോട്ടെണ്ണലിനുള്ള കൗണ്ടിങ് ഹാളുകളിലെ സജ്ജീകരണങ്ങള്‍ ഡിസംബര്‍ 11-ന് വൈകീട്ട് അഞ്ചിനകം പൂര്‍ത്തിയാക്കും.
Content Highlights: Wayanad gears up for local body polls with 7 strong room locations identified for EVM storage. Enhanced security measures are in place.
Published: 20 Nov 2025, 03:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented