റാഞ്ചി: രാജ്യത്തെ പുതിയ ക്രിമിനല്‍ നിയമമായ ഭാരതീയ ന്യായ സംഹിതയുടെ യൂണിവേഴ്സല്‍ ലെക്സിസ്നെക്സിസ് പ്രസിദ്ധീകരിച്ച പതിപ്പില്‍ പിശക് ചൂണ്ടിക്കാട്ടി ഝാര്‍ഖണ്ഡ് ഹൈക്കോടതി. ആള്‍ക്കൂട്ടക്കൊലപാതകത്തെ കുറിച്ച് പറയുന്ന സെക്ഷന്‍ 103(2) ആണ് തെറ്റായി പ്രസിദ്ധീകരിച്ചിട്ടുള്ളത്.
'വംശം, ജാതി, സമുദായം, ലിംഗഭേദം, ജനനസ്ഥലം, ഭാഷ, വ്യക്തിപരമായ വിശ്വാസം അല്ലെങ്കില്‍ സമാനമായ മറ്റേതെങ്കിലും കാരണങ്ങളുടെ പേരില്‍ അഞ്ചോ അതിലധികമോ വ്യക്തികളുടെ ഒരു സംഘം കൊലപാതകം നടത്തുകയാണെങ്കില്‍, സംഘത്തിലെ ഓരോ അംഗത്തിനും വധശിക്ഷയോ അല്ലെങ്കില്‍ ജീവപര്യന്തം തടവും പിഴയും നല്‍കണം'ഇതാണ് പുതിയ ക്രിമിനല്‍ നിയമത്തില്‍ പറയുന്നത്.
എന്നാല്‍ യൂണിവേഴ്സല്‍ ലെക്സിസ്നെക്സിസ് പ്രസിദ്ധീകരിച്ച നിയമപുസത്കത്തില്‍ സമാനമായ മറ്റേതെങ്കിലും കാരണങ്ങളുടെ പേരില്‍ എന്നതിന് പകരം മറ്റെന്തെങ്കിലും കാരണങ്ങള്‍കൊണ്ട്് എന്നാണ് ഉപയോഗിച്ചിട്ടുള്ളത്.
ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുന്ന പിഴവാണെന്ന് ഝാര്‍ഖണ്ഡ് ഹൈക്കോടതി ചൂണ്ടിക്കാട്ടി. 'ഈ പിശക് ബോധപൂര്‍വമാണെന്ന് ഞങ്ങള്‍ പറയുന്നില്ല, ഒരു മാനുഷിക പിശകായിരിക്കാം, നോട്ടപ്പിഴ കാരണം സംഭവിച്ചതാകാം, പക്ഷേ ഈ പിശക് മാരകവും ബന്ധപ്പെട്ട എല്ലാവരേയും കുഴപ്പിക്കുന്നതുമാകാം, അതിനാല്‍ ഇത് ഉടനടി ചികിത്സിക്കേണ്ടതുണ്ട്' കോടതി പറഞ്ഞു.
ഇത് സംബന്ധിച്ച് രാജ്യത്തെ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കുന്ന എല്ലാ ദേശീയ പത്രങ്ങളിലും വിവിധ ഭാഷകളിലുള്ള പ്രധാനപ്പെട്ട പ്രാദേശിക പത്രങ്ങളിലും ഒരു തിരുത്ത് നല്‍കണമെന്ന് യൂണിവേഴ്സല്‍ ലെക്സിസ്നെക്സിസിനോട് കോടതി ആവശ്യപ്പെട്ടു.
Content Highlights: Jharkhand HC flags error in edition of Bharatiya Nyaya Sanhita
Published: 01 Jul 2024, 07:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented