ബെംഗളൂരു: കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തിലെ അന്വേഷണം കേന്ദ്ര ആഭ്യന്തരമന്ത്രാലയം ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍.ഐ.എ) കൈമാറി. നിലവില്‍ ബെംഗളൂരു പോലീസും സെന്‍ട്രല്‍ ക്രൈംബ്രാഞ്ചുമാണ് കേസില്‍ അന്വേഷണം നടത്തിവരുന്നത്. തിങ്കളാഴ്ച തന്നെ അന്വേഷണം എന്‍.ഐ.എ. ഏറ്റെടുത്തേക്കുമെന്നാണ് വിവരം.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് വൈറ്റ്ഫീല്‍ഡിലെ കഫെയില്‍ സ്‌ഫോടനമുണ്ടായത്. ഹോട്ടലിലെ ജീവനക്കാരായ മൂന്നുപേര്‍ക്കും ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീയുള്‍പ്പെടെ മറ്റ് ഏഴുപേര്‍ക്കുമാണ് പരിക്കേറ്റത്. സംഭവസ്ഥലത്തുനിന്ന് സ്‌ഫോടക വസ്തുവായ ഐ.ഇ.ഡി.യുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു.
രാമേശ്വരം കഫെ വെള്ളിയാഴ്ച തുറക്കും
കഴിഞ്ഞദിവസം സ്‌ഫോടനമുണ്ടായ വൈറ്റ്ഫീല്‍ഡിലെ രാമേശ്വരം കഫെ ഈ മാസം എട്ടിന് തുറക്കുമെന്ന് സഹസ്ഥാപകനും സി.ഇ.ഒ.യുമായ രാഘവേന്ദ്ര റാവു അറിയിച്ചു. വെള്ളിയാഴ്ച സ്‌ഫോടനമുണ്ടായതിനെ തുടര്‍ന്ന് ഹോട്ടല്‍ അടച്ചിട്ടിരിക്കുകയാണ്.
Content Highlights: NIA to take over Bengaluru's Rameshwaram Cafe bomb blast case
Published: 04 Mar 2024, 10:03 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented