ന്യൂഡൽഹി: ഇന്ത്യയിൽ തുടരാൻ അനുവദിക്കണമെന്ന് കേന്ദ്രമന്ത്രി അമിത് ഷായോട് അഭ്യർഥിച്ച് ബംഗ്ലാദേശ് എഴുത്തുകാരി തസ്‌ലിമ നസ്രീൻ. ഈ മഹത്തായ രാജ്യത്തെ സ്നേഹിക്കുന്നു. കഴിഞ്ഞ 20 വർഷമായി ഇന്ത്യ തന്റെ രണ്ടാമത്തെ വീടാണെന്നും അവർ എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. 

To advertise here,

'പ്രിയപ്പെട്ട അമിത് ഷാ, ഈ മഹത്തായ രാജ്യത്തെ ഞാൻ സ്നേഹിക്കുന്നതിനാലാണ് ഇന്ത്യയിൽ കഴിയുന്നത്. കഴിഞ്ഞ 20 വർഷക്കാലമായി ഈ രാജ്യം എന്റെ രണ്ടാമത്തെ വീടാണ്. എന്നാൽ, ജൂലായ് 22 മുതൽ എന്റെ റെസിഡന്റ് പെർമിറ്റ് നീട്ടികിട്ടിയിട്ടില്ല. ഇക്കാര്യത്തിൽ വളരെ ദുഃഖിതയാണ്. ഇവിടെ തുടരാൻ അനുവദിച്ചാൽ ഞാൻ നിങ്ങളോട് കടപ്പെട്ടിരിക്കും.' തസ്‌ലിമ കുറിച്ചു. 

കഴിഞ്ഞ 20 വർഷമായി ഇന്ത്യയിൽ കഴിയുകയാണ് തസ്‌ലിമ നസ്രീൻ. ബം​ഗ്ലാദേശിലെ വർ​ഗീയതയേയും സ്ത്രീ സമത്വത്തേയും കുറിച്ചുള്ള അവരുടെ രചനകളുടെ പേരിൽ അന്നാട്ടിലെ മതമൗലികവാദികളാൽ അവർ വേട്ടയാടപ്പെട്ടിരുന്നു. 'ലജ്ജ' എന്ന പുസ്തകത്തിന്റെ പേരില്‍ ഇസ്‌ലാമിസ്റ്റുകളുടെ രൂക്ഷമായ വിമര്‍ശനം നേരിട്ട തസ്‌ലിമ 1994-ലാണ് ബംഗ്ലാദേശ് വിടുന്നത്.