
ന്യൂഡല്‍ഹി: കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരെഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മാര്‍ച്ച് ആദ്യവാരം ഉണ്ടായേക്കും. തിരെഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂര്‍ണ്ണ യോഗം ചൊവ്വാഴ്ച്ച ഡല്‍ഹിയില്‍ യോഗം ചേരും.
നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ചിലതില്‍ ഏപ്രില്‍ ഒന്നാം വാരം ആദ്യഘട്ട വോട്ടെടുപ്പ് നടത്താനാണ് കമ്മിഷന് ആലോചിക്കുന്നത്. വോട്ടെടുപ്പ് നടക്കുന്നതിന് മൂന്ന് ആഴ്ചകള്‍ക്ക് മുമ്പ് വിജ്ഞാപനം ഇറങ്ങിയാല്‍ മതി. വിജ്ഞാപനത്തിന് നാലോ അഞ്ചോ ദിവസങ്ങള്‍ക്ക് മുമ്പ് തെരെഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാല്‍ മതി. അതിനാല്‍ ഏപ്രില്‍ ഒന്നാം വാരം ആദ്യഘട്ട വോട്ടെടുപ്പ് നടക്കുകയാണെങ്കില്‍ തെരെഞ്ഞെടുപ്പ് തീയതിയുടെ പ്രഖ്യാപനം മാര്‍ച്ചിന്റെ തുടക്കത്തില്‍ നടത്തിയാല്‍ മതിയെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍ച്ച് ആദ്യവാരം തമിഴ്നാട്, അസം എന്നിവിടങ്ങളില്‍ ചില ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ട്. ഇതിന് ശേഷമേ തെരെഞ്ഞെടുപ്പ് തീയതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുകയുള്ളൂ എന്നാണ് സൂചന.
മുഖ്യതെരെഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുശീല്‍ ചന്ദ്ര, രാജീവ് കുമാര്‍ എന്നിവര്‍ ചൊവ്വാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന സമ്പൂര്‍ണ്ണ കമ്മീഷന് യോഗത്തില്‍ പങ്കെടുക്കും. തെരഞ്ഞെടുപ്പ് തീയതികള്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ വിവിധ സംസ്ഥാന സര്‍ക്കാരുകളും, രാഷ്ട്രീയ പാര്‍ട്ടികളും നല്കിയ ശുപാര്‍ശകള്‍ സമ്പൂര്‍ണ്ണ കമ്മീഷന് യോഗം ചര്‍ച്ച ചെയ്യും.
Published: 19 Feb 2021, 09:24 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented