ന്യൂഡല്‍ഹി: ബി.ജെ.പിയിലേക്കെന്ന അഭ്യൂഹം തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയെ കാണാന്‍ ആനന്ദ് ശര്‍മ അവസരം തേടിയെന്ന വാര്‍ത്ത, അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ തള്ളി. അദ്ദേഹം കോണ്‍ഗ്രസില്‍ തന്നെ തുടരുമെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി. 

To advertise here,

രാജ്യസഭാ സീറ്റ് നല്‍കാത്തതിനേ തുടര്‍ന്ന് അദ്ദേഹത്തിന് കടുത്ത അതൃപ്തിയുണ്ടെന്നും ഈ സാഹചര്യത്തില്‍ ബി.ജെ.പിയിലേക്ക് പോകുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയുമായി കൂടിക്കാഴ്ച
നിശ്ചയിച്ചതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

പക്ഷേ ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നാണ് ആനന്ദ് ശര്‍മയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.  ആനന്ദ് ശര്‍മ നിലവില്‍ ഡല്‍ഹിയിലെ വസതിയിലുണ്ട്. പക്ഷേ, ഇക്കാര്യത്തില്‍ ഔദ്യോഗികമായി മാധ്യമങ്ങളോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല.