ന്യൂഡൽഹി: രാഷ്ട്രീയ ജീവിതത്തിൽനിന്ന് വിരമിച്ചശേഷമുള്ള പദ്ധതികൾ പങ്കുവെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. വേദങ്ങളിലും ഉപനിഷത്തുകളിലും ജൈവകൃഷിയിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബുധനാഴ്ച നടന്ന 'സഹ്കാർ സംവാദ്' എന്ന പരിപാടിയിലെ ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നി സംസ്ഥാനങ്ങളിലെ വനിതാ പ്രവർത്തകരുമായുള്ള സംവാദത്തിലാണ് അമിത്ഷായുടെ പ്രസ്താവന.
'രാഷ്ട്രീയത്തില്‍നിന്ന് എപ്പോഴാണ് വിരമിക്കുന്നതെങ്കിലും, ഞാന്‍ എന്റെ ബാക്കിയുള്ള ജീവിതം വേദങ്ങള്‍ക്കും ഉപനിഷത്തുകള്‍ക്കും ജൈവ കൃഷിക്കുമായി നീക്കിവെക്കും', അമിത് ഷാ വ്യക്തമാക്കി.
വായനയോടും ശാസ്ത്രീയ സംഗീതത്തോടുമുള്ള തന്റെ സ്നേഹവും അദ്ദേഹം പലവേദികളിലും പറഞ്ഞിട്ടുണ്ട്. മുൻപ്, നെറ്റ്വർക്ക് 18-ന് നൽകിയ അഭിമുഖത്തിൽ എണ്ണായിരത്തോളം പുസ്തകങ്ങൾ തനിക്ക് ഉള്ളതായി അമിത്ഷാ പറഞ്ഞിട്ടുണ്ട്. എന്നാൽ, ജോലിയുടെ ഭാരക്കൂടുതൽ കാരണം അധികം സമയം വായനയ്ക്കായി ചെലവഴിക്കാനാകാറില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അഹമ്മദാബാദിൽ നടന്ന മറ്റൊരു ചടങ്ങിൽ ജൈവകൃഷിയിലുള്ള താല്പര്യവും അദ്ദേഹ പങ്കുവച്ചിട്ടുണ്ട്. ഓർഗാനിക് ഫാമിങ് ശാസ്ത്രീയമായ കൃഷിരീതിയാണെന്നും അതിന് ഒരുപാട് ഗുണഫലങ്ങൾ ഉണ്ടെന്നും മന്ത്രി പരാമർശിച്ചിരുന്നു. രാസവളങ്ങൾ ഉപയോഗിച്ച വളർത്തുന്ന ധാന്യങ്ങൾ ജീവിതശൈലീരോഗങ്ങൾക് കാരണമാകുമ്പോൾ ജൈവകൃഷിയിൽ ഉത്പാദിപ്പിക്കുന്ന ധാന്യങ്ങൾ ആരോഗ്യത്തിന് ഗുണകരമാണെന്നും തന്റെ ജീവിതാനുഭവമാണെന്നും അദ്ദേഹം പരാമർശിച്ചിരുന്നു.
കൃത്യമായ ഉറക്കം, ചിട്ടയായ വ്യായാമം, ശുദ്ധമായ ആഹാരം എന്നിവയാണ് ആരോഗ്യത്തിന്റെ അടിത്തറയെന്നും ചിട്ടയായ ജീവിതശൈലിയിലേക് കടന്നപ്പോൾ മരുന്നുകളുടെ സഹായം വേണ്ടിവരുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlights: amit shah shares his post retirement plans vedas upanishads farming
Published: 09 Jul 2025, 09:58 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented